രാധയും ആയിഷയും ചെറുകഥാ സമാഹാരവുമായി ഉസ്മാന്‍ ഒഞ്ചിയം ഓരിയാന

രാധയും ആയിഷയും ചെറുകഥാ സമാഹാരവുമായി ഉസ്മാന്‍ ഒഞ്ചിയം ഓരിയാന

രാധയും ആയിഷയും ചെറുകഥാ സമാഹാരവുമായി ഉസ്മാന്‍ ഒഞ്ചിയം ഓരിയാന

കോഴിക്കോട്: പ്രമുഖ പ്രവാസി സാഹിത്യകാരന്‍ ഉസ്മാന്‍ ഒഞ്ചിയം ഓരിയാനയുടെ പുതിയ ചെറുകഥാ സമാഹാരമായ രാധയും ആയിഷയും ഉടന്‍ പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കും. ആയിശ, രാധ, ബക്കറ്റ് ഭാസ്‌കരന്‍ കാതുകുത്ത്, ഉമ്മാന്റെ മോന്‍, നാദാപുരത്തേക്കുള്ളവണ്ടി അയല്‍ക്കാരന്‍, ഒരു സംഘാടകന്റെ ഒടുക്കം, സാക്ഷികളില്ലാത്ത രണ്ട് നാടകങ്ങള്‍,  കുല്‍സു എംഎ സോഷ്യോളജി എന്നീ ചെറുകഥകളാണ് സമാഹാരത്തിലുള്ളത്. കാക്കപ്പട, എന്റെ വീട് പൊള്ളയാണ്, എസ്.കെ ആശുപത്രിയിലാണ് എന്നീപുസ്തകങ്ങളുടെ കര്‍ത്താവാണ് ഉസ്മാന്‍ ഒഞ്ചിയം ഓരിയാന

ഉറൂബ് സാഹിത്യ അവാര്‍ഡ്, അക്ഷരം പുരസ്‌കാരം, കേശവ ദേവ് അവാര്‍ഡ്, പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. രാധയും ആയിഷയും ഏപ്രില്‍ മാസത്തില്‍ പ്രസിദ്ധീകരിക്കും. പുസ്തകം ആവശ്യമുള്ളവര്‍ 9037319971 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Share

Leave a Reply

Your email address will not be published. Required fields are marked *