സുലൈമാന്‍ സേട്ട് അനുസ്മരണം പികെ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു

സുലൈമാന്‍ സേട്ട് അനുസ്മരണം പികെ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു

സുലൈമാന്‍ സേട്ട് അനുസ്മരണവും റംസാന്‍ റിലീഫ് വിതരണവും സംഘടിപ്പിച്ചു

മേപ്പാടി: നാഷണല്‍ ലീഗ് വയനാട് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേപ്പാടി ലൈബ്രറി ഹാളില്‍വച്ച് സുലൈമാന്‍ സേട്ട് അനുസ്മരണവും നാഷണല്‍ ലീഗ് മുന്‍ വയനാട് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദലി അനിസ്മരണവും റിലീഫ് വിതരണവും സംഘടിപ്പിച്ചു. പരിപാടി ആര്‍ജെഡി സംസ്ഥാന കമ്മിറ്റിമെമ്പര്‍ പികെ അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നാഷണല്‍ ലീഗ് ജില്ലാ പ്രസിഡന്റ് അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. നൂറോളം കുടുംബങ്ങള്‍ക്കുള്ള റിലീഫ് കിറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. സാമ്പത്തിക സഹായ വിതരണം ജില്ലാ ജനറല്‍ സെക്രട്ടറി നജീബ് ചന്തക്കുന്ന്  നിര്‍വഹിച്ചു. എന്‍.സി സാബു, ജെയിംസ്(സിപിഎം), കോമു(ആര്‍ജെഡി), സഹദേവന്‍ (മേപ്പാടി), മാരിയമ്മന്‍ ക്ഷേത്ര ട്രസ്റ്റി), അലിമാഷ് (മേപ്പാടി മഹല്ല് കമ്മിറ്റി) പികെ രാജന്‍ (കേരള കോണ്‍ഗ്രസ്), അഡ്വ.രജിത്, രാഘവന്‍ മാസ്റ്റര്‍ സംസാരിച്ചു. നജീബ് ചന്തക്കുന്ന് സ്വാഗതവും മോനുക്ക വൈത്തിരി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *