മന:ശാസ്ത്രവും പൊതു ജനങ്ങളും: അവബോധ ശില്‍പശാല സംഘടിപ്പിച്ചു

മന:ശാസ്ത്രവും പൊതു ജനങ്ങളും: അവബോധ ശില്‍പശാല സംഘടിപ്പിച്ചു

മന:ശാസ്ത്രവും പൊതു ജനങ്ങളും: അവബോധ ശില്‍പശാല സംഘടിപ്പിച്ചു

കോഴിക്കോട് : വിദ്യാര്‍ത്ഥികളിലെ പഠന വൈകല്യം, കൗമാര പ്രശ്നങ്ങളില്‍ മനഃശാസ്ത്ര പരിഹാരം, വീട്ടമ്മമാരുടെ മാനസിക പിരിമുറുക്കം, എല്ലാ തലങ്ങളിലുമുള്ളവരുടെ ആത്മഹത്യ പ്രവണതകള്‍ തുടങ്ങി മന:ശാസ്ത്ര വിശകലനങ്ങളിലൂടെ പരിഹാരം കാണാന്‍ ശില്പശാല സംഘടിപ്പിച്ചു. ഇര്‍ഫാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സയന്‍സിന്റെ ഉത്തരമേഖല മനഃശാസ്ത്ര- ഗവേഷണ ശില്പശാല എന്‍.ഐ.ടി. മനഃശാശ്ത്ര മെഡിറ്റേഷന്‍ റിസര്‍ച്ച് സ്‌കോളര്‍ പ്രൊഫ.വര്‍ഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. ഇര്‍ഫാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ധനേഷ് ബുദ്ധന്‍, ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗം ബാബു നരിക്കുനി, ഡോ. എസ്.പി.സീമ, ഡോ. വി.കെ. മോഹന്‍ദാസ്, ഡോ.എം.ഷീബ, ഡോ.സി.രാധാമണി, പി.നിഷാന്ത്,കെ.സി.മുരളീധരന്‍, അസ്‌ന പൂതേരി എന്നിവര്‍ വിവിധ സെഷനുകള്‍ കൈകാര്യം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, യുവജന ക്‌ളബുകള്‍, വനിത സംഘടനങ്ങള്‍ എന്നിവിടങ്ങളില്‍ പരിശീലനത്തിന് പദ്ധതിയുണ്ട്. വിവരങ്ങള്‍ക്ക് : 8590622799

 

Share

Leave a Reply

Your email address will not be published. Required fields are marked *