56 എംഎല്‍എമാര്‍ വീണ്ടും അങ്കത്തിനിറങ്ങുന്നു; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

56 എംഎല്‍എമാര്‍ വീണ്ടും അങ്കത്തിനിറങ്ങുന്നു; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

56 എംഎല്‍എമാര്‍ വീണ്ടും അങ്കത്തിനിറങ്ങുന്നു; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. പൊതു സ്വതന്ത്രര്‍ ഉള്‍പ്പെടെ 86 സീറ്റിലാണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്. നിലവിലുള്ള 56 എംഎല്‍എമാര്‍ ഇത്തവണ മത്സരിക്കുന്നുണ്ട്. പൊളിറ്റ് ബ്യൂറോയില്‍ നിന്നും ഒരാള്‍ മത്സരിക്കണമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് പിണറായി വിജയന്‍ വീണ്ടും മത്സരിക്കുമെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 11 മന്ത്രിമാരും 54 സിറ്റിങ് എംഎല്‍എമാരും പട്ടികയിലുണ്ട്. നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങളും മൂന്ന് സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളും സ്ഥാനാര്‍ത്ഥികളാണ്. പൊളിറ്റ് ബ്യൂറോയില്‍ നിന്നും പിണറായി വിജയന്‍ മാത്രമാണ് മത്സരരം?ഗത്തുള്ളത്. സ്ഥാനാര്‍ത്ഥികളില്‍ ഒമ്പത് പേര്‍ വനിതകളാണ്. ആറ് പേര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കും.

കെ കെ ശൈലജ, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, ടി പി രാമകൃഷ്ണന്‍ എന്നീ കേന്ദ്ര കമ്മിറ്റി അംഗങ്ങളും പി എ മുഹമ്മദ് റിയാസ്, വി എന്‍ വാസവന്‍, സജി ചെറിയാന്‍, കെ കെ ജയചന്ദ്രന്‍ എന്നീ സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളുമാണ് മത്സരിക്കുന്നത്. അങ്കമാലി സീറ്റ് ഏറ്റെടുത്ത സിപിഎം മുന്‍ എംഎല്‍ സാജു പോളിനെ മത്സരിപ്പിക്കുന്നു. ആലുവയില്‍ മുന്‍ ആലപ്പുഴ എംപി എഎം ആരിഫാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി.

കേരളത്തില്‍ ഒറ്റഘട്ടം; വോട്ടെടുപ്പ് ഏപ്രില്‍ 9 ന്

സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക ഇപ്രകാരമാണ്:

1. മഞ്ചേശ്വരം കെ ആര്‍ ജയാനന്ദ

2. ഉദുമ അഡ്വ. സി എച്ച് കുഞ്ഞമ്പു

3. തൃക്കരിപ്പൂര്‍ ഡോ. വി പി പി മുസ്തഫ

4. പയ്യന്നൂര്‍ ടി ഐ മധുസൂദനന്‍

5. തളിപ്പറമ്പ് പി കെ ശ്യാമള

6. അഴീക്കോട് കെ വി സുമേഷ്

7. കല്ല്യാശ്ശേരി എം വിജിന്‍

8. ധര്‍മ്മടം പിണറായി വിജയന്‍

9. മട്ടന്നൂര്‍ വി കെ സനോജ്

10. പേരാവൂര്‍ കെ കെ ശൈലജ

11. തലശ്ശേരി കാരായി രാജന്‍

12. മാനന്തവാടി ഒ ആര്‍ കേളു

13. സുല്‍ത്താന്‍ബത്തേരി എം എസ് വിശ്വനാഥന്‍

14. കുറ്റ്യാടി കെ പി കുഞ്ഞമ്മദ് കുട്ടി

15. പേരാമ്പ്ര ടി പി രാമകൃഷ്ണന്‍

16. ബാലുശ്ശേരി അഡ്വ. കെ എം സച്ചിന്‍ദേവ്

17. കൊയിലാണ്ടി കെ ദാസന്‍

18. കോഴിക്കോട് നോര്‍ത്ത് തോട്ടത്തില്‍ രവീന്ദ്രന്‍

19. ബേപ്പൂര്‍ പി എ മുഹമ്മദ് റിയാസ്

20. തിരുവമ്പാടി ലിന്റോ ജോസഫ്

21. പൊന്നാനി അഡ്വ. എം കെ സക്കീര്‍

22. വണ്ടൂര്‍ ഡോ. കെ കെ ദാമോദരന്‍ മാസ്റ്റര്‍

23. പെരിന്തല്‍മണ്ണ വി പി മുഹമ്മദ് ഹനീഫ

24. മങ്കട എം പി അലവി

25. തൃത്താല എം ബി രാജേഷ്

26. തരൂര്‍ പി പി സുമോദ്

27. ആലത്തൂര്‍ ടി എം ശശി

28. നെന്മാറ കെ പ്രേമന്‍

29. ഷൊര്‍ണ്ണൂര്‍ പി മമ്മിക്കുട്ടി

30. ഒറ്റപ്പാലം അഡ്വ. കെ പ്രേംകുമാര്‍

31. കോങ്ങാട് അഡ്വ. കെ ശാന്തകുമാരി

32. മലമ്പുഴ എ പ്രഭാകരന്‍

33. കുന്നംകുളം എ സി മൊയ്തീന്‍

34. ചേലക്കര യു ആര്‍ പ്രദീപ്

35. മണലൂര്‍ പ്രൊഫ. സി രവീന്ദ്രനാഥ്

36. ഗുരുവായൂര്‍ എന്‍ കെ അക്ബര്‍

37. പുതുക്കാട് കെ കെ രാമചന്ദ്രന്‍

38. ഇരിങ്ങാലക്കുട ഡോ. ആര്‍ ബിന്ദു

39. വടക്കാഞ്ചേരി സേവ്യര്‍ ചിറ്റിലപ്പള്ളി

40. അങ്കമാലി അഡ്വ. സാജു പോള്‍

41. ആലുവ അഡ്വ. എ എം ആരിഫ്

42. കുന്നത്തുനാട് പി വി ശ്രീനിജിന്‍

43. വൈപ്പിന്‍ അഡ്വ. എം ബി ഷൈനി

44. കളമശ്ശേരി പി രാജീവ്

45. തൃക്കാക്കര അഡ്വ. പുഷ്പാദാസ്

46. കൊച്ചി കെ ജെ മാക്‌സി

47. തൃപ്പൂണിത്തുറ കെ എന്‍ ഉണ്ണികൃഷ്ണന്‍

48. കോതമംഗലം ആന്റണി ജോണ്‍

49. ഉടുമ്പന്‍ചോല കെ കെ ജയചന്ദ്രന്‍

50. ദേവികുളം അഡ്വ. എ രാജ

51. ഏറ്റുമാനൂര്‍ വി എന്‍ വാസവന്‍

52. കോട്ടയം അഡ്വ. കെ അനില്‍കുമാര്‍

53. പുതുപ്പള്ളി കെ എം രാധാകൃഷ്ണന്‍

54. അരൂര്‍ ദലീമ ജോജോ

55. ആലപ്പുഴ പി പി ചിത്തരഞ്ജന്‍

56. അമ്പലപ്പുഴ എച്ച് സലാം

57. കായംകുളം അഡ്വ. യു പ്രതിഭ

58. ചെങ്ങന്നൂര്‍ സജി ചെറിയാന്‍

59. മാവേലിക്കര എം എസ് അരുണ്‍ കുമാര്‍

60. ആറന്മുള വീണാ ജോര്‍ജ്ജ്

61. കോന്നി അഡ്വ. കെ യു ജനീഷ്‌കുമാര്‍

62. കൊട്ടാരക്കര കെ എന്‍ ബാലഗോപാല്‍

63. കുണ്ടറ എസ് എല്‍ സജികുമാര്‍

64. ഇരവിപുരം എം നൗഷാദ്

65. കൊല്ലം എസ് ജയമോഹന്‍

66. വര്‍ക്കല അഡ്വ. വി ജോയി

67. ആറ്റിങ്ങല്‍ ഒ എസ് അംബിക

68. വാമനപുരം അഡ്വ. ഡി കെ മുരളി

69. കഴക്കൂട്ടം കടകംപള്ളി സുരേന്ദ്രന്‍

70. വട്ടിയൂര്‍ക്കാവ് അഡ്വ. വി കെ പ്രശാന്ത്

71. നേമം വി ശിവന്‍കുട്ടി

72. കാട്ടാക്കട അഡ്വ. ഐ ബി സതീഷ്

73. അരുവിക്കര അഡ്വ. ജി സ്റ്റീഫന്‍

74. നെയ്യാറ്റിന്‍കര കെ ആന്‍സലന്‍

75. പാറശ്ശാല സി കെ ഹരീന്ദ്രന്‍

സ്വതന്ത്രര്‍

1. കുന്നമംഗലം പി ടി എ റഹീം

2. താനൂര്‍ വി അബ്ദുറഹ്മാന്‍

3. വേങ്ങര മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍

4. നിലമ്പൂര്‍ യു ഷറഫലി

5. തവനൂര്‍ കെ ടി ജലീല്‍

6. ചവറ ഡോ. സുജിത് വിജയന്‍

പുതുച്ചേരിയിലെ മാഹി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്.

മാഹി അഡ്വ. ടി അശോക് കുമാര്‍ (സ്വതന്ത്രന്‍)

 

Share

Leave a Reply

Your email address will not be published. Required fields are marked *