പ്രവാസി ഭാരതിയുടെ റംസാന്‍ റിലീഫ് 15-ന്

പ്രവാസി ഭാരതിയുടെ റംസാന്‍ റിലീഫ് 15-ന്

തിരുവനന്തപുരം: പ്രവാസി ഭാരതീയരുടെ ആദ്യ മുഖ പത്രമായ 2005 മുതല്‍ പ്രസിദ്ധീകരിച്ചു വരുന്ന പ്രവാസി ഭാരതി ന്യൂസ് ബുള്ളറ്റിന്റേയും എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേയും സംയുക്താഭിമുഖ്യത്തില്‍ റംസാന്‍ റിലീഫ് 15-ാം തീയതി ഞായറാഴ്ച വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം വള്ളക്കടവ് ഐക്യവേദി ഹാളില്‍ നടക്കും. കഴിഞ്ഞ 16 വര്‍ഷമായി തുടര്‍ച്ചയായി നടത്തി വരുന്ന റിലീഫ് സര്‍വ്വ മത മൈത്രി സദ്ഭാവന വിളംബരം ചെയ്യുന്നു. റിലീഫിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ എല്ലാ മതങ്ങളിലും ഉള്‍പ്പെട്ടവരാണ്. ഇത്തവണ 400 പേര്‍ക്ക് ഭക്ഷ്യധാന്യ വിഭവങ്ങള്‍ അടങ്ങിയ കിറ്റുകളാണ് നല്‍കുന്നത്. കൗണ്‍സില്‍ സീനിയര്‍ വൈസ് ചെയര്‍മാന്‍ ശശി ആര്‍.നായരുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന റംസാന്‍ സംഗമം മുന്‍ മന്ത്രി അഡ്വ. വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. എന്‍.ആര്‍.ഐ കൗണ്‍സില്‍ അമേരിക്കന്‍ സ്റ്റേറ്റസ് ഭാരവാഹികളും ഫൊക്കാന മുന്‍ പ്രസിഡണ്ടുമാരായ പോള്‍ കറുകപ്പിള്ളീല്‍, മാധവന്‍ നായര്‍, എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ് എന്‍. സംഗീത് കുമാര്‍, നഗരസഭ സമാജിക വള്ളക്കടവ് കൗണ്‍സിലര്‍ ഷാജിത നാസര്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ദേശീയ ചെയര്‍മാന്‍ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് മുഖ്യപ്രഭാക്ഷണം നടത്തും.വൈസ് ചെയര്‍മാന്‍ എം.നാസര്‍, കണ്‍വീനര്‍ പുഞ്ചക്കരി വി.ഉണ്ണി, ഐക്യ വേദി ജനറല്‍ സെക്രട്ടറി എച്ച്. ഷംഷുദ്ദീന്‍, കോശി അലക്‌സാണ്ടര്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും.

 

 

പ്രവാസി ഭാരതിയുടെ റംസാന്‍ റിലീഫ് 15-ന്

 

Share

Leave a Reply

Your email address will not be published. Required fields are marked *