വെള്ളാപ്പള്ളിയെ എസ്എന്‍ഡിപി ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

വെള്ളാപ്പള്ളിയെ എസ്എന്‍ഡിപി ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

വെള്ളാപ്പള്ളിയെ എസ്എന്‍ഡിപി ജന. സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി ഹൈക്കോടതി

 

കൊച്ചി: വെള്ളാപ്പള്ളി നടേശനെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ഹൈക്കോടതി നീക്കി . കമ്പനി നിയമങ്ങള്‍ ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കോടതിയുടെ കടുത്ത നടപടി. പ്രൊഫ. എം.കെ സാനുവും എസ്എന്‍ഡിപി സംരക്ഷണ സമിതി ചെയര്‍മാന്‍ അഡ്വ. എസ് ചന്ദ്രസേനനും നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്.

വെള്ളാപ്പള്ളി നടേശന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പ്രസിഡന്റ് എം.എന്‍ സോമന്‍, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് തുടങ്ങി മുഴുവന്‍ ബോര്‍ഡ് അംഗങ്ങളെയും ഹൈക്കോടതി അയോഗ്യരാക്കി. 2024 നല്‍കിയ ഹരജിയില്‍ കമ്പനി ആക്ട് പ്രകാരമാണ് ജസ്റ്റിസ് ടി.ആര്‍ രവിയുടെ ഉത്തരവ്.

കമ്പനി ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന എസ്എന്‍ഡിപി യോഗത്തിന്റെ ഡയറക്ടര്‍ അടക്കമുള്ളവര്‍ക്ക് ഡിന്‍ അക്കൗണ്ട് നിര്‍ബന്ധമാണ്. എന്നാല്‍ വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവരുടെ അക്കൗണ്ടിന് നിലവില്‍ സാധുതയില്ലെന്ന് കോടതി കണ്ടെത്തി. ഓഡിറ്റ് കണക്കുകള്‍ ഹാജരാക്കുന്നില്ല. കൃത്യമായ യോഗങ്ങള്‍ ചേരുന്നില്ല. യോഗത്തിന്റെ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കൃത്രിമം കാണിക്കുന്നുവെന്നായിരുന്നു ഹരജിക്കാരുടെ പരാതി .

2013 മുതല്‍ അക്കൗണ്ട് വിവരങ്ങള്‍ ഹാജരാക്കിയില്ലെന്നും മൂന്നുവര്‍ഷം തുടര്‍ച്ചയായി രജിസ്റ്റര്‍ ഓഫ് കമ്പനിക്ക് കണക്കുകള്‍ ഹാജരാക്കിയില്ലെങ്കില്‍ അയോഗ്യനാക്കാമെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ രജിസ്‌ട്രേഷന്‍ ഐജി തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഭരണ നിര്‍വഹണത്തിനായി താല്‍ക്കാലിക ഡയറക്ടര്‍ ബോര്‍ഡിനെ സര്‍ക്കാരിനോട് നിയമിക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

 

Share

Leave a Reply

Your email address will not be published. Required fields are marked *