ഹോര്‍മൂസ് കടലിടുക്കിലൂടെ ആദ്യ എണ്ണ കപ്പല്‍ ഇന്ത്യയിലെത്തി

ഹോര്‍മൂസ് കടലിടുക്കിലൂടെ ആദ്യ എണ്ണ കപ്പല്‍ ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി: പശ്ചിമഷ്യന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോര്‍മൂസ് കടലിടുക്ക് കടന്ന് ആദ്യ എണ്ണ കപ്പല്‍ ഇന്ത്യയിലെത്തി. എണ്ണ- പ്രകൃതിവാതക പ്രതിസന്ധി രാജ്യത്ത് നിലനില്‍ക്കുന്നതിനിടെയാണ് ആദ്യ കപ്പല്‍ ഇന്ത്യയിലെത്തുന്നത്. സൗദി അറേബ്യയില്‍ നിന്നും ക്രൂഡ് ഓയിലുമായി പുറപ്പെട്ട കപ്പലാണ് മുംബൈ തീരത്തെത്തിയത്. ഹോര്‍മൂസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകള്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍ അറിയിച്ചിരുന്നു.ലൈബീരിയന്‍ പതാകയേന്തുന്ന ഷെന്‍ലോങ് സ്യൂമാക്സ് എന്ന കപ്പലാണ് ഹോര്‍മൂസ് കടലിടുക്ക് താണ്ടി ഇന്ത്യയിലെത്തിയത്.മുംബൈ തുറമുഖത്ത് എത്തിയ അസംസ്‌കൃത എണ്ണ മഹുളിലെ റിഫൈനറിയിലേക്ക് അയയ്ക്കും. ലോകത്തിലെ എണ്ണയുടെ ഏകദേശം 20 ശതമാനവും ഹോര്‍മുസ് കടലിടുക്കിലൂടെയാണ് കടന്നുപോകുന്നത്.

 

ഹോര്‍മൂസ് കടലിടുക്കിലൂടെ ആദ്യ എണ്ണ കപ്പല്‍ ഇന്ത്യയിലെത്തി

Share

Leave a Reply

Your email address will not be published. Required fields are marked *