സിയസ്‌കൊ അഭയം പദ്ധതി;  21-ാമത് വീടിന് തറക്കല്ലിട്ടു

സിയസ്‌കൊ അഭയം പദ്ധതി; 21-ാമത് വീടിന് തറക്കല്ലിട്ടു

കോഴിക്കോട് : സിയസ്‌കൊ അഭയം പദ്ധതിയില്‍ 21-ാമത്തെ വീടിന് തറയിട്ടു.ഇടിയങ്ങര റോഡ് എളേന്റെ പള്ളിക്ക് സമീപം രണ്ടേ മുക്കാല്‍ സെന്റ് സ്ഥലത്ത് പള്ളിക്കണ്ടി സ്വദേശിയായ കുടുംബത്തിനാണ് വീട് പണിയുന്നത്. കാലിക്കറ്റ് നഴ്സിങ് ഹോം ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി പി മുസ്തഫ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സഹജീവികളെ ചേര്‍ത്ത് പിടിക്കുന്ന സിയസ്‌കൊയുടെ പ്രവര്‍ത്തനം സഹായ സന്നദ്ധരായവര്‍ക്ക് പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു. സിയസ്‌കൊ പ്രസിഡന്റ് സി ബി വി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.വി ഫസല്‍ റഹ്‌മാന്‍, വൈസ് പ്രസിഡണ്ട് കെ. നൗഷാദ് അലി, എസ്. എം. സാലിഹ്, ട്രഷറര്‍ പി.പി അബ്ദുല്ല കോയ, സി.എ. ഉമ്മര്‍ കോയ, കെന്‍സ ബാബു , പി. എം. മെഹ്ബൂബ്, പി. എന്‍ വലീദ്, ആദം കാതീരിയകം എന്നിവര്‍ പ്രസംഗിച്ചു.

 

 

സിയസ്‌കൊ അഭയം പദ്ധതി; 21-ാമത് വീടിന് തറക്കല്ലിട്ടു

 

Share

Leave a Reply

Your email address will not be published. Required fields are marked *