പാചകം പ്രതിസന്ധി നേരിടുമോ?
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവശ്യവസ്തു നിയമം (1955) കൊണ്ടുവന്നു. പെട്രോളിയം, പെട്രോളിയം ഉത്പന്നങ്ങള്‍, പ്രകൃതിവാതകം എന്നിവയ്ക്കാണ് ഈ നടപടി ബാധകമാകുന്നത്.രാജ്യത്ത് ഏകദേശം 332 ദശലക്ഷം എല്‍പിജി ഉപഭോക്താക്കളെ ബാധിക്കാവുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍, ഇവര്‍ക്കുള്ള വിതരണം തടസ്സമില്ലാതെ തുടരാന്‍ ഉറപ്പാക്കുന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം.
ആഭ്യന്തര ആവശ്യങ്ങള്‍, ഗതാഗതത്തിനുള്ള സിഎന്‍ജി, എല്‍പിജി ഉത്പാദനം, പൈപ്പ്ലൈന്‍ കംപ്രസര്‍ ഫ്യുവല്‍, മറ്റ് നിര്‍ണായക പൈപ്പ്ലൈന്‍ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഗ്യാസ് വിതരണം മുന്‍ഗണന നല്‍കുമെന്നാണു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ എല്‍പിജി സിലിണ്ടറുകളുടെ ലഭ്യതക്കുറവ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് കേന്ദ്രം അടിയന്തര നടപടി സ്വീകരിച്ചത്.
പശ്ചിമേഷ്യ സംഘര്‍ഷം;അവശ്യവസ്തു നിയമം നടപ്പാക്കി കേന്ദ്രം
