യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും; ട്രംപിനോട് ഇറാന്‍

യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും; ട്രംപിനോട് ഇറാന്‍

ടെഹ്റാന്‍: യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന് ട്രംപിനോട് ഇറാന്‍. യുദ്ധം ഏതാണ്ട് അവസാനിച്ചുവെന്ന ട്രംപിന്റെ പ്രസ്താവനക്കുള്ള ഇറാന്റെ മറുപടിയാണിത്.മേഖലയുടെ ഭാവി ഇപ്പോള്‍ ടെഹ്‌റാന്‍ സേനയുടെ കൈകളിലാണെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) അവകാശപ്പെട്ടു.
യുഎസിനും ഇസ്രയേലിനും എതിരായ സൈനികനീക്കങ്ങള്‍ എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് തങ്ങളാണെന്നും ഐആര്‍ജിസി വ്യക്തമാക്കി.

എന്നാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണനീക്കം ഇറാന്‍ തടസപ്പെടുത്തിയാല്‍ ഇതുവരെ നേരിട്ടതിനെക്കാള്‍ 20 മടങ്ങ് കഠിനമായ തിരിച്ചടി നല്‍കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും; ട്രംപിനോട് ഇറാന്‍

Share

Leave a Reply

Your email address will not be published. Required fields are marked *