സൂര്യയ്ക്കും സംഘത്തിനും കിട്ടും ‘131 കോടി രൂപ’!
മുംബൈ: ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയും മൂന്നാം വട്ടം ലോക ചാംപ്യന്മാരായും ചരിത്രമെഴുതിയ ഇന്ത്യന്‍ ടീമിന് കോടികളുടെ സമ്മാനത്തുക പ്രഖ്യാപിച്ച് ബിസിസിഐ. 131 കോടി രൂപയാണ് ബിസിസിഐ ടീമിന് സമ്മാനമായി നല്‍കുന്നത്.
2024ല്‍ കിരീടം നേടിയ ടീമിനു നല്കിയ സമ്മാനത്തുകയേക്കാള്‍ 6 കോടി രൂപയുടെ വര്‍ധനവാണ് ബിസിസിഐ ഇത്തവണ വരുത്തിയത്. 2024ല്‍ കപ്പ് നേടിയ സംഘത്തിനു 125 കോടിയാണ് ബിസിസിഐ സമ്മാനം നല്‍കിയത്.
അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന കാലാശപ്പോരാത്തില് ന്യൂസിലന്‍ഡിനെ 96 റണ്‍സിനു തകര്‍ത്താണ് സൂര്യകുമാര്‍ യാദവും സംഘവും തുടരെ രണ്ടാം വട്ടവും കിരീടം ഉയര്‍ത്തിയത്. ടി20 ലോകകപ്പ് മൂന്ന് തവണ നേടുന്ന ആദ്യ ടീമായും ടി20 ലോകകപ്പ് നിലനിര്‍ത്തുന്ന ആദ്യ സംഘമായും ഇന്ത്യ ചരിത്രമെഴുതിയാണ് അഹമ്മദാബാദില്‍ കിരീടം നേടിയത്.
