മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കില്ല

മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കില്ല

മന്ത്രി ഗണേഷ് കുമാര്‍ രാജിവെക്കില്ല

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവെക്കില്ല. ഭാര്യ ബിന്ദുമേനോനുമായുള്ള പ്രശ്‌നം മന്ത്രിസഭാ യോഗത്തിന് മുമ്പേ ഗണേഷ് ഒത്തുതീര്‍പ്പാക്കിയിരുന്നു. ബിന്ദുവിനെ ഫോണില്‍ വിളിച്ച ഗണേശ് മാപ്പുപറഞ്ഞു. ഗണേഷിനെതിരെ പരാതി കൊടുക്കാന്‍ ഇല്ലെന്നും, വിവാദങ്ങള്‍ അവസാനിച്ചുവെന്നും ബിന്ദുവും പ്രതികരിച്ചു.

വാളകത്തെ വീട്ടില്‍ വച്ച് ഗണേഷ് കുമാറിനെ മോശം സാഹചര്യത്തില്‍ കണ്ടുവെന്നും, അതിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണ്‍ പിടിച്ചെടുക്കാന്‍ പേഴ്‌സണല്‍ സ്റ്റാഫിനെ ഗണേഷ് നിയോഗിച്ചു എന്നുമായിരുന്നു ബിന്ദു മേനോന്‍ ഇന്നലെ ഉന്നയിച്ച ആരോപണം. പൊലീസ് ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ല എന്ന് ആരോപണം ഉണ്ടായിരുന്നു.

രാജിയിലേക്ക് വരെ പോകാന്‍ കഴിയുന്ന തരത്തില്‍ വ്യാപ്തിയുള്ള വിഷയം 24 മണിക്കൂര്‍ കൊണ്ട് ഗണേഷ് കുമാര്‍ ഒത്തുതീര്‍പ്പാക്കി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ബിന്ദു മേനോനെ വിളിച്ചു ഗണേഷ് കുമാര്‍ മാപ്പ് പറഞ്ഞു. പരാതിയുമായി എവിടെയും പോകില്ലെന്ന് തങ്ങള്‍ക്കിടയിലെ പ്രശ്‌നം രണ്ടുപേരും ചേര്‍ന്ന് പറഞ്ഞു തീര്‍ക്കുമെന്ന് ആയിരുന്നു ബിന്ദു അതിന് ശേഷം പ്രതികരിച്ചത്. ഇതോടെ കേസും മറ്റു നൂലാമാലകളും ഗണേശിന് എതിരെ ഉണ്ടാകില്ലെന്ന് ഉറപ്പായി. ബിന്ദു എടുത്ത ചിത്രങ്ങള്‍ പുറത്ത് വരില്ലെന്ന് ഗണേഷ് സിപിഎം നേതൃത്വത്തിനും ഉറപ്പ് നല്‍കി. പരാതി കിട്ടി കേസെടുത്താല്‍ ഗണേഷിനെതിരെ കടുത്ത നടപടി വേണമെന്ന് നിലപാടിലായിരിന്നു ഘടകകക്ഷികള്‍.

എന്നാല്‍ ഒത്തുതീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയമല്ല ഗണേഷ് കുമാറിന്റേതെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു.മന്ത്രിസഭയില്‍ ഇരിക്കാന്‍ ഗണേഷ് കുമാറിന് അര്‍ഹതയില്ലെന്ന് കെ.മുളീധരനും പ്രതികരിച്ചു. പെണ്ണിനോടും പൊന്നിനോടും താല്പര്യമുള്ള ആളാണ് ഗണേഷനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *