കോഴിക്കോട് : രാജസ്ഥാനടക്കമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാരമ്പരാഗത സില്‍ക്ക്, കോട്ടണ്‍ ആന്റ് ജ്വല്ലറി മേള തുടങ്ങി.
കോഴിക്കോട് സി.എസ്. ഐ ഹാളിലാണ് മേള നടക്കുന്നത്. ഒരു മാസത്തോളം നീണ്ടു നില്ക്കുന്ന മേള രാവിലെ 10 മുതല്‍ രാത്രി ഒന്പതുവരെയാണെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രാജസ്ഥാന്, യു.പി., ബീഹാര്‍, മുംബൈ എന്നിവിടങ്ങളിലെ നെയ്ത്തുകാരുടെ കൈ വിരുതില്‍ നിര്‍മിച്ച കോട്ടണ്‍ വസ്ത്രങ്ങളാണ് മേളയുടെ ഏറ്റവും വലിയ സവിശേഷത. ഇത് കൂടാതെ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്ത കാര്പെറ്റുകള്, ഹാന്റ് ബ്ളോക്ക് പ്രിന്റുള്ള രാജസ്ഥാന് ബെഡ് ഷീറ്റ്, പുതപ്പുകള്‍
പ്രശസ്തമായ ജെയ്പൂര്‍ സ്പെഷ്യല്‍ ബെഡ് ഷീറ്റ്, പുതപ്പുകള്‍ എന്നിവയും പ്രദര്‍ശനത്തിലെത്തിയിട്ടുണ്ട്. ഇത് കൂടാതെ യു.പിയിലെ മിര്‍ജാപൂര്‍ ധരി യില്‍ ഇന്ത്യക്ക് പുറത്തേക്ക് കയറ്റുമതി ചെയ്യുന്ന കോട്ടണ്‍, വുളണ്‍, സില്‍ക്ക്,ജൂട്ടു ചവിട്ടികളും വിരികളും ലഭ്യമാണ്. രണ്ടായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ വിലയുള്ള യു.പിയിലെ ബനാറസി സാരികളും ചുരിദാര്‍ മെറ്റീരിയല്‍സും, 950 മുതല്‍ 4000 രൂപ വരെ വിലയുള്ള മധുബാനി പ്രിന്റിംഗ് ഓടു കൂടിയ ബഗല്‍ പൂര് സാരികള്‍, 1500 മുതല്‍ 3500 വരെയുള്ള ജയ്പ്പൂര്‍ ചെന്തേരി സാരികളും മേളയിലുണ്ട്.
കൂടാതെ രാജസ്ഥാന് ഹാന്‍ഡ് മെയ്ഡ് ടോപ്സ്, ചുരിദാര്‍ മെറ്റീരിയലുകള്‍, യു.പി. ഖാദി ഷര്‍ട്ടുകള്‍, മന്മല് കോട്ടണ്‍, ജെയ്പൂര്‍ ബ്ലൗസുകള്‍, ജയ്പൂര്‍ ഷര്‍ട്ടുകള്‍, രാജസ്ഥന് കോട്ടണ്‍ ടോപ്പുകളുടെ വിശാലമായ ശേഖരം മേളയിലുണ്ട്. ഇത് കൂടാതെ അന്‍പതു രൂപ മുതല്‍ വില വരുന്ന രാജസ്ഥാന് ജ്വല്ലറി ഐറ്റംസും കോപ്പര്‍ കോട്ടിംഗ് സ് ആഭരണങ്ങളും വയനാടന്‍ ഹെര്‍ബല്‍ ഉല്പന്നങ്ങളുടെ സ്റ്റാളുമുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മനീജര്‍ രജിസ്താന്‍, മുഹമ്മദ് ആദം,ആഷീക്ക് അലി, ടി. മോഹന്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.
പാരമ്പരാഗത സില്‍ക്ക്, കോട്ടണ്‍ ആന്റ് ജ്വല്ലറി മേള തുടങ്ങി
