എന്‍സിഇആര്‍ടിയുടെ എട്ടാംക്ലാസ് പാഠപുസ്തകത്തിന്റെ ഉള്ളടക്കം; ആശങ്കയറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

എന്‍സിഇആര്‍ടിയുടെ എട്ടാംക്ലാസ് പാഠപുസ്തകത്തിന്റെ ഉള്ളടക്കം; ആശങ്കയറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ന്യൂഡല്‍ഹി: എന്‍സിഇആര്‍ടിയുടെ എട്ടാംക്ലാസ് പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ ആശങ്കയറിയിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന ഭാഗത്തിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആശങ്ക പ്രകടിപ്പിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആണ് എന്‍സിഇആര്‍ടി എട്ടാംക്ലാസ് പാഠപുസ്തകത്തില്‍ ജുഡീഷ്യറിയിലെ അഴിമതിയെന്ന പാഠഭാഗം ഉള്‍പ്പെടുത്തിയതായി കോടതിയെ അറിയിച്ചത്. വിഷയത്തിന്റെ ഗൗരവത്തേയും അദ്ദേഹം ചൂണ്ടിക്കാട്ടി.മന്ത്രിമാരുടേയും പൊതുജനങ്ങളുടേയും അന്വേഷണ ഏജന്‍സികളുടേയും രാഷ്ട്രീയക്കാരുടേയും അഴിമതിയെക്കുറിച്ച് മറച്ചുവെച്ച്, ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പഠിപ്പിക്കുന്നത് ദുരുദ്ദേശപരമാണെന്നും അദ്ദേഹം പറഞ്ഞു.നേരത്തേ, സാമൂഹികശാസ്ത്ര പാഠപുസ്തകത്തില്‍ കോടതികളുടെ ഘടനയും അവയുടെ ധര്‍മങ്ങളുമാണ് പഠിപ്പിച്ചിരുന്നത്. ഇതില്‍നിന്ന് വ്യത്യസ്തമായാണ് അടുത്ത കാലത്ത് ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് ഒരുഭാഗം കൂട്ടിച്ചേര്‍ത്തത്.

‘സമൂഹത്തില്‍ ജുഡീഷ്യറിയുടെ പങ്ക്’ എന്ന പാഠഭാഗത്താണ് അഴിമതിയെക്കുറിച്ചുള്ള പരാമര്‍ശം. സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ജില്ലാ- കീഴ്കോടതികളിലും തീര്‍പ്പാകാതെ കിടക്കുന്ന കേസുകളുടെ ഏകദേശ കണക്കുകള്‍ എന്ന പേരില്‍ കേസുകളുടെചില സംഖ്യകളും ഈ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.നീതിന്യായവ്യവസ്ഥയിലെ അഴിമതിയും ദുര്‍ന്നടപ്പും പൊതുജനങ്ങളില്‍ അവിശ്വാസമുണ്ടാക്കുമെന്ന മുന്‍സുപ്രീംകോടതി ചീഫ് ജസ്റ്റില്‍ ബി.ആര്‍. ഗവായിയുടെ പ്രസ്താവനയും ഈ അധ്യായത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കേന്ദ്ര- സംസ്ഥാന തലങ്ങളില്‍ ജുഡീഷ്യറിയുടെ സുതാര്യതയും വിശ്വാസവും വര്‍ധിപ്പിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പാഠഭാഗത്ത് പറയുന്നുണ്ട്.

കോടതിയെ അപകീര്‍ത്തിപ്പെടുത്താന്‍ ആരേയും അനുവദിക്കില്ല. വിഷയം കോടതി സ്വമേധയാ പരിഗണിക്കുമെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി.

 

എന്‍സിഇആര്‍ടിയുടെ എട്ടാംക്ലാസ് പാഠപുസ്തകത്തിന്റെ ഉള്ളടക്കം;
ആശങ്കയറിയിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

 

Share

Leave a Reply

Your email address will not be published. Required fields are marked *