കോഴിക്കോട്: വലിയങ്ങാടിയില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് സ്ലാബ് തകര്‍ന്നു വീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു.ലോഡിങ് തൊഴിലാളികളായ ജാബര്‍, അഷ്റഫ് എന്നിവരാണ് മരിച്ചത്. 4 തൊഴിലാളികള്‍ക്കു പരുക്കേറ്റു. സ്ലാബിനുള്ളില്‍ കുടുങ്ങിയവരെ ഫയര്‍ ഫോഴ്സും തൊഴിലാളികളും ചേര്‍ന്നാണ് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
രാവിലെ ലോഡ് ഇറക്കിയ ശേഷം വിശ്രമിക്കുകയായിരുന്ന തൊഴിലാളികള്‍ക്കു മുകളിലേക്കാണ് കെട്ടിടത്തിലെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണത്. സ്ലാബിനടിയില്‍ രണ്ട് ഇരുചക്രവാഹനങ്ങളും കുടുങ്ങി. മുന്‍പ് പാസ്പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണിത്.
