ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക; സീബ്രലൈനില്‍ വാഹനം നിര്‍ത്തിയാല്‍ 500 രൂപ പിഴ അടയ്ക്കണം

ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക; സീബ്രലൈനില്‍ വാഹനം നിര്‍ത്തിയാല്‍ 500 രൂപ പിഴ അടയ്ക്കണം

കോഴിക്കോട്: സീബ്രലൈനില്‍ വാഹനം നിര്‍ത്തിയാല്‍ 500 രൂപ പിഴ അടക്കേണ്ടിവരുമെന്ന് ഡ്രൈവര്‍മാരോട് മോട്ടര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ്. പിഴ തുക രണ്ടാഴ്ചക്കുള്ളില്‍ ചേവായൂര്‍ മോട്ടര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഓഫിസില്‍ അടയ്ക്കണം. കോടതി നടപടി തുടങ്ങിയാല്‍ പിന്നെ കോടതിയിലൂടെ മാത്രമേ പിഴ അടയ്ക്കാന്‍ കഴിയൂ. റോഡില്‍ കാല്‍ നട യാത്രക്കാര്‍ക്കാണ് പ്രാധാന്യം. അത് കണക്കിലെടുക്കാതെ സീബ്രാലൈനില്‍ നിര്‍ത്തുകയോ ലൈനില്‍ ഒന്നര മീറ്റര്‍ അകലം പാലിക്കാതെ നിര്‍ത്തുകയോ ചെയ്താല്‍ എന്‍ഫോഴ്‌സ്‌മെന്റ് നടപടിയെടുക്കും.നിയമ ലംഘനം കാമറയില്‍ പതിഞ്ഞാല്‍ ഇ ചെലാന്‍ വഴി വാഹന ഉടമയ്ക്ക് അപ്പോള്‍ തന്നെ ഫോണില്‍ സന്ദേശം വരും.

അല്ലാത്തപക്ഷം നിയമലംഘനം എറണാകുളം വിര്‍ച്വല്‍ കോടതിയിലേക്ക് മാറും. 45 ദിവസത്തിനുള്ളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമായി ഉടമ ബന്ധപ്പെട്ടാല്‍ കോടതി രേഖ തിരിച്ചെടുത്ത് പിഴ അടയ്ക്കാം. 90 ദിവസത്തിനു ശേഷം പിഴ അടച്ചില്ലെങ്കില്‍ പിന്നീട് ജില്ല സെഷന്‍സ് കോടതിയിലേക്ക് നിയമലംഘനം നടത്തിയ റിപ്പോര്‍ട്ട് എത്തും. ശേഷം കോടതിയില്‍ മാത്രമേ പിഴ അടയ്ക്കാന്‍ കഴിയൂ എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 45 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ പുതിയ കേന്ദ്ര ഉത്തരവില്‍ ലൈസന്‍സ് റദ്ദാക്കല്‍, വാഹനവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറല്‍ എന്നിവയ്ക്ക് തടസ്സമാകും.

 

 

ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കുക; സീബ്രലൈനില്‍
വാഹനം നിര്‍ത്തിയാല്‍ 500 രൂപ പിഴ അടയ്ക്കണം

 

Share

Leave a Reply

Your email address will not be published. Required fields are marked *