ഹൈദരാബാദ് :ഐ എന്‍ ടി യു സി യുടെ ചരിത്രത്തില്‍ ആദ്യമായി മുന്ന് ദശാബ്ദത്തില്‍ ഏറെ കാലം അതിന്റെ അധ്യക്ഷ പദവിയില്‍ തുടരുന്ന ഡോക്ടര്‍ ജി സഞ്ജീവറെഡ്ഡി യുടെ 97 -ാം ജന്മവാര്‍ഷികം ഹൈദരാബാദിലെ വി എസ് ടി യൂണിയന് ഓഡിട്ടോറിയത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു എത്തിയ തൊഴിലാളി നേതാക്കളുടെ സാന്നിധ്യത്തില്‍ ആഘോഷിച്ചു. ഇന്ത്യയിലെ ദേശീയ തൊഴിലാളി സംഘടനകളുടെ ഏകോപനസമിതി ചെയര്‍മാനായ ഡോക്ടര്‍ സഞ്ജീവ റെഡ്ഢി മുന്‍ ആന്ധ്രാപ്രദേശ് മന്ത്രിയും മുന്‍ രാജ്യസഭാ അംഗവുമാണ്. അന്താരാഷ്ട്ര ട്രേഡ് യൂണിയന് കോണ്‍ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് കൂടിയാണ് സഞ്ജീവ റെഡ്ഢി. ചടങ്ങില്‍ മുന്‍ എം പി ഹനുമന്‍ തയ്യാ മുഘ്യാതിഥിയായി. ഐ എന്‍ ടി യു സി ദേശീയ വൈസ് പ്രസിഡന്റ് മാരായ ആര്. ചന്ദ്രശേഖരന്, ചന്ദ്ര പ്രകാശ് സിംഗ്, ഡോക്ടര്‍ രാമചന്ദ്ര കുന്തിയ, സത്യ ജിത്തു റെഡ്ഢി, ദേശീയ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സഞ്ജയ് കുമാര്‍ സിംഗ്, ദേശീയ സെക്രട്ടറി ഡോക്ടര്‍ എം. പി. പദ്മനാഭന് തുടങ്ങിയവര്‍ സംസാരിച്ചു.
