അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; തന്ത്രി കണ്ഠര് രാജീവര്

അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; തന്ത്രി കണ്ഠര് രാജീവര്

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സര്‍ക്കാരിനെതിരെ തന്ത്രി കണ്ഠര് രാജീവര്. അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരമെന്നാണ് തന്ത്രിയുടെ വാദം. യുവതീ പ്രവേശനത്തെ എതിര്‍ത്തതാണ് അറസ്റ്റിന് പിന്നിലെ കാരണമെന്നാണ് തന്ത്രിയുടെ വാദം.

തിരുവനന്തപുരം: തന്റെ അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരമാണെന്ന് തന്ത്രി കണ്ഠര് രാജീവര്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കോടതിയുടെ ജാമ്യ ഉത്തരവിലാണ് തന്ത്രിയുടെ വാദങ്ങള്‍. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്നെ കുടുക്കിയതാണെന്നും അറസ്റ്റിനു പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരമാണെന്നുമാണ് തന്ത്രിയുടെ വാദം.
യുവതീ പ്രവേശന സമയത്ത് ആചാര ലംഘനം പാടില്ലെന്ന നിലപാട് എടുക്കുകയും അതിനെ എതിര്‍ക്കുകയും ചെയ്തതാണ് അറസ്റ്റിന് പിന്നിലെ കാരണം. സന്നിധാനത്ത് ഉണ്ടായിരുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും, ഭരണ കക്ഷിയിലെ ഉന്നതര്‍ക്കും തന്നോട് പ്രതികാരമാണ്. ഭരണ കക്ഷി നേതാക്കള്‍ക്കൊപ്പം തന്ത്രിക്കും സ്വര്‍ണ്ണക്കൊള്ളയില്‍ പങ്കുണ്ടെന്ന് വരുത്താന്‍ കഥ മെനയുകയാണ് ചെയ്തതെന്നുമാണ് ജാമ്യ ഹര്‍ജിയിലെ തന്ത്രിയുടെ വാദങ്ങള്‍.

കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്‍പ കേസിലും തന്ത്രിക്ക് ജാമ്യം ലഭിച്ചിരുന്നു. സ്വാഭാവിക ജാമ്യമല്ല തന്ത്രിക്ക് ലഭിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി തന്ത്രിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായില്ല. തന്ത്രിക്ക് താന്ത്രികപരമായ അധികാരങ്ങള്‍ മാത്രമാണുള്ളത് എന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രഥമദൃഷ്ടിയാല്‍ തന്ത്രിക്ക് ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധമില്ലെന്ന്ാണ്് കോടതി വിലയിരുത്തല്‍. തന്ത്രിയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചുകൊണ്ടാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

 

 

അറസ്റ്റിന് പിന്നില്‍ സര്‍ക്കാരിന്റെ പ്രതികാരം; തന്ത്രി കണ്ഠര് രാജീവര്

 

Share

Leave a Reply

Your email address will not be published. Required fields are marked *