ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രപ്രധാനമായ രേഖകളും വിവരങ്ങളും മാധ്യമങ്ങളുമായി പങ്കുവെക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്ക്കെതിരെനടപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എല്ലാ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഈ നിര്‍ദ്ദേശം കൈമാറി. 1998ല്‍ പുറത്തിറക്കിയിരുന്ന സര്‍ക്കുലറിനെ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഈ പുതിയ നീക്കം.
മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവണെയുടെ പുസ്തകവുമായി ബന്ധപ്പെട്ട വിവാദങ്ങളും സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നതും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം. അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ മേധാവികള്‍ക്കും ഈ സര്‍ക്കുലറിന്റെ പകര്‍പ്പ് ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുണ്ട്.
രഹസ്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കല്‍: ജീവനക്കാര്‍ക്ക്
താക്കീതുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
