ചരിത്രത്തെ മാറ്റിയെഴുതുന്നതിനെതിരെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ ചെറുക്കണം: യു.കെ.കുമാരന്‍

ചരിത്രത്തെ മാറ്റിയെഴുതുന്നതിനെതിരെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ ചെറുക്കണം: യു.കെ.കുമാരന്‍

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ ചരിത്രത്തില്‍ നിന്ന് ഗാന്ധിജിയേയും, നെഹ്രുവിനെയും, സ്വാതന്ത്ര്യ സമര സേനാനികളെയും തമസ്‌ക്കരിക്കുന്നതിനെതിരെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ ചെറുക്കണമെന്ന് സാഹിത്യകാരന്‍ യു.കെ.കുമാരന്‍ പറഞ്ഞു. കേരള സര്‍വ്വോദയ പത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മാഗാന്ധിജിയുടെ പേരിലുള്ള തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റിയും, പദ്ധതി അട്ടിമറിച്ചും നടത്തുന്ന നടപടി രാജ്യം ദര്‍ശിച്ചതാണ്. സ്വാതന്ത്ര്യ സമര സേനാനികളെ എങ്ങിനെ വിസ്മരിക്കാനാവും എന്ന ഗവേഷണത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഗാന്ധിജിയുടെ ചിതാ ഭസ്മമൊഴുക്കിയ നിളാ തീരത്ത് നടക്കുന്ന സര്‍വ്വോദയ മേള അപ്രസക്തമാവുകയും അവിടെ കുംഭമേള നടക്കുകയും ചെയ്യുമ്പോള്‍ പുതിയ ഓര്‍മ്മകള്‍ വളര്‍ത്തിയെടുക്കാനുളള പരീക്ഷണമാണ് നടക്കുന്നത്. സവര്‍ക്കര്‍ക്ക് ഭാരത് രത്‌ന നല്‍കാനുള്ള ശ്രമം നടക്കുകയാണ്. ട്രംപിന്റെ വാക്കുകള്‍ കേട്ടാണ് ഇന്ത്യന്‍ ഭരണകൂടം ചലിക്കുന്നത്. ഏറ്റവും ദുര്‍ബലനായ മനുഷ്യനെ നോക്കാനാണ് ഭരണാധികാരികളോട് ഗാന്ധി ആഹ്വാനം ചെയ്തതെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വ്വോദയ പത്രിക  സ്വാതന്ത്ര്യ സമര സേനാനി  സോഷ്യോ വാസു ഏറ്റുവാങ്ങി.
ജില്ലാ പ്രസിഡണ്ട് ഇയ്യച്ചേരി പത്മിനി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ടി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യു.രാമചന്ദ്രന്‍, പി.പി.ഉണ്ണികൃഷ്ണന്‍. ഡോ.എസ്.രാധ, പി.ശിവാനന്ദന്‍ മാസ്റ്റര്‍, കെ.ജയപ്രകാശ് പ്രസംഗിച്ചു.

 

 

ചരിത്രത്തെ മാറ്റിയെഴുതുന്നതിനെതിരെ ഗാന്ധിയന്‍
മാര്‍ഗ്ഗത്തില്‍ ചെറുക്കണം: യു.കെ.കുമാരന്‍

Share

Leave a Reply

Your email address will not be published. Required fields are marked *