എഴുത്തുകാരെ പരിചയപ്പെടാം

എഴുത്തുകാരെ പരിചയപ്പെടാം

ഉസ്മാന്‍ ചാത്തംചിറ

1957 മാര്‍ച്ച് 14ന് മലപ്പുറം വടക്കേമണ്ണയില്‍ ജനനം പിതാവ് മുഹമ്മദ് ചാത്തംചിറ മാതാവ്: കുഞ്ഞിക്കതിയുമ്മ ഏലച്ചോല

ഏറെ സ്വാധീനിച്ചത് ഈശ്വരന്‍ പിന്നെ, മാര്‍ക്‌സിസം, മഹാത്മ ജി ചരിത്രം, നാടകം, ഫുട്ബോള്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍.

സൗദി അറേബ്യയില്‍ 15 വര്‍ഷങ്ങള്‍! സമുദ്രം പോലുള്ള മരുഭൂമി, ചൂളമടിക്കുന്ന കാറ്റ് മരുഭൂമിയിലെ നിലാ നിശകള്‍, ബദുക്കള്‍, ബദുവിയന്‍ സംഗീതം കബൂസ്, കരുണയുളള കരുത്തന്‍മാരുടെ ഓര്‍മ്മകള്‍.

സുഹറ, കൂര്‍മ്മം, കഥയിലില്ലാത്ത പശു എന്നീ ചെറുകഥാ സമാഹാരങ്ങള്‍ എഴുതിയിട്ടുണ്ട്.

പീപ്പിള്‍സ് റിവ്യൂ സാഹിത്യ പുരസ്‌കാരം നല്‍കി ആദരിച്ചു.രണ്ടായിരാമണ്ടില്‍ ശ്രീ. വി.എം. സുധീരന്‍ അവര്‍കള്‍ ”സുഹ റ’ എന്ന ചെറുകഥ സമാഹാരം തൃശ്ശൂരില്‍, പാഡിയില്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. അന്ന് അദ്ദേഹം പാര്‍ലമെന്റംഗമായിരുന്നു.

വിലാസം

ഉസ്മാന്‍ ചാത്തംചിറ, ഈങ്ങാപ്പുഴ, പി.ഒ. പുതുപ്പാടി-673586
കോഴിക്കോട്

ഫോണ്‍: 9037917879

 

Share

Leave a Reply

Your email address will not be published. Required fields are marked *