‘ഓതിരം കടകം’, ‘കിലുക്കം’ കവിതാ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തു

‘ഓതിരം കടകം’, ‘കിലുക്കം’ കവിതാ സമാഹാരങ്ങള്‍ പ്രകാശനം ചെയ്തു

കോഴിക്കോട്: പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി രചിച്ച സാമൂഹിക വിമര്‍ശനാത്മക, ഹാസ്യ കവിതാ സമാഹാരം ‘ഓതിരം കടകം’, എഴുത്തുകാരിയും, സാമൂഹിക പ്രവര്‍ത്തകയുമായ ലക്ഷ്മി വാകയാട് രചിച്ച കുട്ടികവിതകളുടെ സമാഹാരമായ കിലുക്കം എന്നിവയുടെ പ്രകാശനം പ്രശസ്ത സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ഗോപി പുതുക്കോട് (ഓതിരം കടകം), കെ.ജി.രഘുനാഥ് (കിലുക്കം)എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. തന്റെ കവിതകളില്‍ മിതത്വവും, ഒതുക്കവും ചാര്‍ത്തിയിരുന്ന പി.പി.ശ്രീധരനുണ്ണി എന്ന കവിയുടെ കാവ്യ ജീവിതത്തിലെ വഴിതിരിവാണ് ഓതിരം കടകം എന്ന കവിതാ സമാഹാരമെന്ന് അദ്ദേഹം പറഞ്ഞു. ഒരു കവിതയെ സൂക്ഷ്മത നിലനിര്‍ത്തിക്കൊണ്ട് എങ്ങിനെ തീവ്രമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ഈ കൃതിയിലൂടെ തെളിയിച്ചിരിക്കുകയാണ്. കവിതകളില്‍ ഹാസ്യമുണ്ടാക്കുക എന്നത് അത്ര എളുപ്പമല്ല. കുറഞ്ഞ വരികളില്‍ വലിയ അവബോധത്തിന്റെ അംശം ഈ കവിതകളിലുണ്ട്. ഒരു കവിയുടെ ഉത്തരവാദിത്തം ആസ്വാദകര്‍ക്ക് പുതിയ വാതായനങ്ങള്‍ തുറന്നിടലാണ്. ഇതില്‍ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

ലക്ഷ്മി വാകയാടിന്റെ കിലുക്കം കുട്ടികവിതകള്‍ ഉപരിപ്ലവമായ കവിതകളല്ലെന്നും, ആഴമുള്ള കവിതകളാണെന്നും കുട്ടികളുടെ മനസ്സിലേക്ക് ഏളുപ്പത്തില്‍ കടന്നു ചെല്ലാന്‍ കഴിയുന്നതാണെന്നും യു.കെ.കുമാരന്‍ പറഞ്ഞു.

പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യ നഗരത്തിന്റെ ഉന്നതിക്കായി സാഹിത്യകാരന്മാര്‍ ശബ്ദമുയര്‍ത്തണമെന്നും സാഹിത്യ നഗരത്തിന്റെ പരിപോഷണത്തിനായി ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോ.പി.കെ.രാധാമണി, ഗോപി പുതുക്കോട്, കെ.ജി.രഘുനാഥ് എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥകര്‍ത്താക്കളായ പി.പി.ശ്രീധരനുണ്ണി, ലക്ഷ്മി വാകയാട് എന്നിവര്‍ മറുമൊഴി നടത്തി. അജിത മാധവ് പ്രാര്‍ത്ഥന ആലപിച്ചു. വേദിയില്‍ വെച്ച് പീപ്പിള്‍ റിവ്യൂ 18-ാം വാര്‍ഷിക പതിപ്പ് കെ.ജി.രഘുനാഥ്, ഗോപി പുതുക്കോടിന് നല്‍കി പ്രകാശനം ചെയ്തു. പീപ്പിള്‍സ് റിവ്യൂ സാഹിത്യ വേദി കണ്‍വീനര്‍ പുരുഷു കക്കോടി സ്വാഗതവും, ചെയര്‍മാന്‍ ആര്‍.കെ.ഇരവില്‍ നന്ദിയും പറഞ്ഞു.

 

 

 

‘ഓതിരം കടകം’, ‘കിലുക്കം’ കവിതാ സമാഹാരങ്ങള്‍
പ്രകാശനം ചെയ്തു

Share

Leave a Reply

Your email address will not be published. Required fields are marked *