യോഗാചാര്യന്‍ പി. ഉണ്ണിരാമന്‍ നയിക്കുന്ന ധ്യാനോത്സവം 22 ന്

യോഗാചാര്യന്‍ പി. ഉണ്ണിരാമന്‍ നയിക്കുന്ന ധ്യാനോത്സവം 22 ന്

കോഴിക്കോട്: പതഞ്ജലി യോഗ റിസര്‍ച്ച് സെന്റര്‍ യോഗാചാര്യന്‍ പി. ഉണ്ണിരാമന്‍ നയിക്കുന്ന 29-ാമത് ധ്യാനോത്സവം 22 ന് (ഞായര്‍) വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഉച്ചക്ക് 2.30 ന് ആരംഭിക്കുന്ന പരിപാടി വൈകീട്ട് ഏഴുമണിയോടെ സമാപിക്കും. മാനസിക പിരിമുറുക്കവും അകാരണ ഭീതിയും അകറ്റി സംഗീത സാന്ദ്രമായ നിമിഷങ്ങളിലൂടെ മനോഹരവും താളാത്മകമായ നൃത്തച്ചുവടുകളിലൂടെയും ധ്യാനത്തിന്റെ അനശ്വരമായ ആനന്ദമനുഭവിക്കാനുള്ള പരിശീലനം സൗജന്യമാണ്.

യോഗാസനം, പ്രാണായാമം,സംഗീതം എന്നിവയിലൂടെ ധ്യാനത്തിന്റെ ഏറ്റവും ആഴത്തിലേക്കെത്തുന്ന പരിപാടിയില്‍ ഏതു പ്രായക്കാര്‍ക്കും പങ്കെടുക്കാം. ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്ന ധ്യാനോത്സവത്തില്‍ ആര്‍ട്ട് ഓഫ് ലിവിങ് സുമേരു സന്ധ്യ ഗായകന്‍ മുരുകദാസ് ചന്ദ്ര നയിക്കുന്ന ഭജന്‍ സന്ധ്യയും ഉണ്ടാകുമെന്ന് സംഘാടകര്‍ അറയിച്ചു. യോഗാചര്യന്‍ പി.ഉണ്ണിരാമന്‍, ട്രഷറര്‍ കെ.കെ..ഉണ്ണികൃഷ്ണന്‍, മുരളിധരന്‍ ലുമിനസ്, എം.എസ്.ശ്രീകാന്ത് സ്വാഗതസംഘം കണ്‍വീനര്‍ എ. ബിജുനാഥ്, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ടി. നിഷിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മുന്‍കുട്ടി രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും 9544097258 നമ്പറില്‍ ബന്ധപ്പെടണം.ഫോണ്‍. 9544097258

യോഗാചാര്യന്‍ പി. ഉണ്ണിരാമന്‍ നയിക്കുന്ന ധ്യാനോത്സവം 22 ന്

Share

Leave a Reply

Your email address will not be published. Required fields are marked *