കോഴിക്കോട്: മഹത്തായ പാരമ്പര്യമുള്ള കലയാണ് മാപ്പിള കലയെന്നും പുതിയകാല സമൂഹത്തില്‍ മാപ്പിള കലകള്‍ക്ക് വലിയതോതില്‍ ജനപ്രീതി വര്‍ദ്ധിച്ചിട്ടുണ്ടെന്നും ഡോ.അബു കുമ്മാളി പറഞ്ഞു.
ഫറോക്കില്‍ നടന്ന കോല്‍ക്കളി മത്സര സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം കലകളെ പ്രോല്‍സാഹിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്നു ഉണ്ടാകണമെന്ന് ഡോ.അബു കുമ്മാളി ആവശ്യപ്പെട്ടു. മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു, ഫറോക്ക് നഗരസഭാ ചെയര്‍പേഴ്സണ്‍ സി. ചന്ദ്രിക, രാമനാട്ടുകര നഗരസഭ ചെയര്മാന് കല്ലട മുഹമ്മദ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു.
മാപ്പിള കലകള്‍ക്ക് ജനപ്രീതി വര്‍ദ്ധിച്ചു;
ഡോ.അബു കുമ്മാളി
