ആറ്റുകാല്‍ പൊങ്കാല;ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

ആറ്റുകാല്‍ പൊങ്കാല;ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്.

ഭക്ഷ്യസ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സിന്റെ രജിസ്ട്രേഷന്റെ പകര്‍പ്പ് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും മെഡിക്കല്‍ ഫിറ്റ്നെസ്സ് സര്‍ട്ടിഫിക്കറ്റ് പരിശോധനാ സമയം ഹാജരാക്കണം. സ്ഥാപനത്തില്‍ വെള്ളം ഉപയോഗിക്കുന്നുവെങ്കില്‍ ആയതിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.

കൂടാതെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസംരംഭകര്‍, പാചകത്തൊഴിലാളികള്‍ എന്നിവര്‍ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഫെബ്രുവരി 19ന് ബോധവത്കരണ ക്ലാസ് നടത്തും. ഉത്സവ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസംരംഭകര്‍ നിര്‍ബന്ധമായും ഈ ക്ലാസില്‍ പങ്കെടുക്കണം. fsonemomcircle@gm എന്ന ഇ-മെയില്‍ വിലാസത്തില്‍ ക്ലാസില്‍ പങ്കെടുക്കുന്ന ഭക്ഷ്യസംരഭകന്റെ പേര്, ഫോണ്‍ നമ്പര്‍, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷന്‍ നമ്പര്‍, എന്നിവ നല്‍കി മുന്‍കൂറായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനുള്ള സംവിധാനം ലഭ്യമാണ്. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ബിസിനസ്സ് രീതിയായി ‘ഫുഡ് വെന്‍ഡിംഗ് എസ്റ്റാബ്ലിഷ്മെന്റ്’ എന്നത് തെരഞ്ഞെടുക്കണം. അപേക്ഷയില്‍ ആറ്റുകാല്‍ പൊങ്കാല എന്ന് രേഖപ്പെടുത്തേണ്ടതുമാണ്. അന്നദാനം നടത്തുന്നയാളുടെ അല്ലെങ്കില്‍ ഉത്തരവാദിത്വമുള്ള ആളുടെ അഡ്രസ്സ് പ്രൂഫ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. നിശ്ചിത ഫീസ് ഓണ്‍ലൈന്‍ മുഖേന ഒടുക്കേണ്ടതാണ്.

ഭക്തജനങ്ങള്‍ ഭക്ഷണ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഗുണനിലവാരമുള്ള ഭ

 

 

ആറ്റുകാല്‍ പൊങ്കാല;ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം

Share

Leave a Reply

Your email address will not be published. Required fields are marked *