എഴുത്തുകാരെ പരിചയപ്പെടാം

എഴുത്തുകാരെ പരിചയപ്പെടാം

രാജന്‍ മാണിയാടത്ത്
കോഴിക്കോട് തൊണ്ടയാടിലെ മാണിയാടത്ത് തറവാട്ടില്‍ ശങ്കരന്‍ നായരുടെയും, പുത്തൂര്‍മഠത്തില്‍ മീനാക്ഷിഅമ്മുടെയും മകനായി 1952ല്‍ ജനനം.
കുതിരവട്ടം ഗണപത് സ്‌കൂള്‍, ചേവായൂര്‍ യു.പി.സ്‌കൂള്‍, കാനങ്ങോട്ട് ചാത്തു മെമ്മോറിയല്‍ സ്‌കൂള്‍, സേവിയോ ഹൈസ്‌കൂള്‍ ദേവഗിരി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനത്തെ തുടര്‍ന്ന് മലബാര്‍ ഹോമിയോപ്പതി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും ഹോമിയോ മെഡിസിനില്‍ പഠനം പൂര്‍ത്തീകരിച്ചു.
1973 മുതല്‍ കോഴിക്കോട് ഒളവണ്ണയില്‍ ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണറായി ഹോമിയോ ക്ലിനിക് നടത്തി വരുന്നു.
ആനുകാലികങ്ങളില്‍ കഥകളും, ലേഖനങ്ങളും എഴുതിവരുന്നു. ‘എവിടെ നിന്നോ ഒരാള്‍’ ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോഴിക്കോട് കൊമ്മേരിയില്‍ താമസം. ഭാര്യ ഗീത. മക്കള്‍ രാഗേഷ്, ജിതേഷ്. മരുമകള്‍ ശര്‍മി രാഗേഷ്. പേരമകള്‍ ശ്രാവണ രാഗേഷ്.
വിലാസം: കല്ലാതിരുത്തി ഹൗസ്
കൊമ്മേരി (പി.ഒ), കോഴിക്കോട്
673001
ഫോണ്‍: 9388968363

എഴുത്തുകാരെ പരിചയപ്പെടാം

Share

Leave a Reply

Your email address will not be published. Required fields are marked *