കോഴിക്കോട്: ഗോഡ്ഫ്രഡ് ജെയ്ക്കബ് ഡാനിയേല്‍ രചിച്ച ‘ജീവിതം, മനസ്സ്, സ്വപ്നം’മനഃശാസ്ത്ര പഠന സഹായി) പുസ്തകം ലാംബര്‍ട്ട് ജോസഫ് (റിട്ട.ഡയറക്ടര്‍ എം എസ് എം ഇ ഗവ.ഓഫ് ഇന്ത്യ) ലാംബര്‍ട്ട് കിഷോറിന് (റിട്ട.എച്ച് ഒ ഡി, സുവോളജി, മലബാര്‍ ക്രിസ്ത്യന്‍ കൊളേജ്) നല്‍കി പ്രകാശനം ചെയ്തു. സീനിയര്‍ സൈക്കോളജിസ്റ്റ് ഡോ.സി.കെ.അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ പുസ്തക പരിചയം നടത്തി. രശ്മി.വി (അക്കാദമിക് ഡയറക്ടര്‍ സ്‌കൈഫോര്‍ഡ് കാലിക്കറ്റ്), പി.കിഷന്‍ചന്ദ്, റവ.ഡി.എം.ജോര്‍ജ് സൈമണ്‍ ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥ കര്‍ത്താവ് ഗോഡ്ഫ്രഡ് ജെയ്ക്കബ് ഡാനിയേല്‍ മറുമൊഴി നടത്തി. മേരി സൈമണ്‍ സ്വാഗതവും, പീപ്പിള്‍സ് റിവ്യൂ സാഹിത്യ വേദി കണ്‍വീനര്‍ പുരുഷു കക്കോടി നന്ദിയും പറഞ്ഞു.
