ഉടന്‍ പ്രസിദ്ധീകരിക്കുന്നു, ഉസ്മാന്‍ ഒഞ്ചിയത്തിന്റെ ചെറുകഥാ സമാഹാരം ‘ആയിഷ ‘

ഉടന്‍ പ്രസിദ്ധീകരിക്കുന്നു, ഉസ്മാന്‍ ഒഞ്ചിയത്തിന്റെ ചെറുകഥാ സമാഹാരം ‘ആയിഷ ‘

പ്രവാസി സാഹിത്യകാരന്‍ ഉസ്മാന്‍ ഒഞ്ചിയം രചിച്ച ചെറുകഥാ സമാഹാരം ആയിഷ ഉടന്‍ പ്രസിദ്ധീകരിക്കും. എന്റെ വീട് പൊള്ളയാണ്, എസ്.കെ.ആശുപത്രിയിലാണ് എന്നീ ചെറുകഥാ സമാഹാരങ്ങള്‍ക്ക് ശേഷമാണ് ഉസ്മാന്‍ ഒഞ്ചിയത്തിന്റെ പുതിയ ചെറുകഥാ സമാഹാരം പുറത്തിറങ്ങുന്നത്. കേശവദേവ് പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഉസ്മാന്‍ ഒഞ്ചിയം പതിറ്റാണ്ടുകള്‍ ബഹ്റൈനില്‍ പ്രവാസ ജീവിതം നയിച്ച വ്യക്തിത്വമാണ്. പ്രവാസത്തിന്റെ ചൂടും, വിയര്‍പ്പും ഹൃദയത്തിലേറ്റിയ അനുഗ്രഹീത എഴുത്തുകാരനാണ് ഉസ്മാന്‍ ഒഞ്ചിയം.പുസ്തകത്തിന്റെ കോപ്പി ആവശ്യമുള്ളവര്‍ 9061845303, 9037319971 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്‍.

 

 

ഉടന്‍ പ്രസിദ്ധീകരിക്കുന്നു, ഉസ്മാന്‍ ഒഞ്ചിയത്തിന്റെ
ചെറുകഥാ സമാഹാരം ‘ആയിഷ ‘

 

Share

Leave a Reply

Your email address will not be published. Required fields are marked *