കോഴിക്കോട്: പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി രചിച്ച സാമൂഹിക വിമര്‍ശനാത്മകമായ ഹാസ്യ കവിതാ സമാഹാരമായ ‘ഓതിരം കടകം’ പ്രകാശനം 16ന് (തിങ്കള്‍) വൈകിട്ട് 4 മണിക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് പ്രശസ്ത സാഹിത്യകാരന് യു.കെ.കുമാരന്, എഴുത്തുകാരനും പ്രഭാഷകനുമായ ഗോപി പുതുക്കോടിന് നല്കി പ്രകാശനം ചെയ്യും. ചടങ്ങില്‍ പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാര്‍ അധ്യക്ഷത വഹിക്കും. സാഹിത്യകാരി ഡോ.പി.കെ.രാധാമണി, കാലിക്കറ്റ് സാഹിത്യ കൂട്ടായ്മ സെക്രട്ടറി രാജന് തേങ്ങാ പറമ്പത്ത് എന്നിവര്‍
ആശംസകള്‍ നേരും. ഗ്രന്ഥ കര്‍ത്താവ് പി.പി.ശ്രീധരനുണ്ണി മറുമൊഴി നടത്തും. പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സാണ് പ്രസാധകര്.
