എന്‍.ആര്‍.ഐ ദേശീയ കൗണ്‍സില്‍ പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ നാളെ

എന്‍.ആര്‍.ഐ ദേശീയ കൗണ്‍സില്‍ പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ നാളെ

പ്രവാസി സമൂഹത്തിന്റെ കേന്ദ്രീയ സംഘടനയായ പ്രവാസീസ് ആന്റ് റിട്ടേണീസ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സിലി (എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ ) ന്റെ ദേശീയ കൗണ്‍സിലിന്റേയും പ്രവാസി പെന്‍ഷന്‍കാരുടെ ഏക സംഘടനയായ പ്രവാസി പെന്‍ഷന്‍ ഹോള്‍ഡേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന കൗണ്‍സിലിന്റേയും തെരഞ്ഞെടുപ്പുകള്‍ നാളെ ( 14)ന് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2-30 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഹാളില്‍ നടക്കും. തെരഞ്ഞെടുപ്പിന് മുന്‍പ് നടക്കുന്ന പ്രവര്‍ത്തക യോഗം കൊച്ചി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ടി.കെ. അഷ്‌റഫ് ഉദ്ഘാടനം ചെയ്യും. എന്‍.ആര്‍.ഐ കൗണ്‍സില്‍ ഒമാന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ അബാബില്‍ റാഫി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. ദേശീയ (സെന്‍ട്രല്‍ ) ചെയര്‍മാന്‍ പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ് അദ്ധ്യക്ഷത വഹിക്കും. പത്ര- സാമൂഹ്യ പ്രവര്‍ത്തകന്‍ കെ.എം. നാസര്‍ കൊച്ചി ( ചന്ദ്രിക ) തെരഞ്ഞെടുപ്പു വരണാധികാരിയായി സെന്‍ട്രല്‍ കമ്മിറ്റി നിയോഗിച്ചു.

 

 

എന്‍.ആര്‍.ഐ ദേശീയ കൗണ്‍സില്‍ പെന്‍ഷന്‍
ഹോള്‍ഡേഴ്‌സ് സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ നാളെ

 

Share

Leave a Reply

Your email address will not be published. Required fields are marked *