ഗള്‍ഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സില്‍വര്‍ ജൂബിലി ആഘോഷം മാര്‍ച്ച് അവസാന വാരം

ഗള്‍ഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സില്‍വര്‍ ജൂബിലി ആഘോഷം മാര്‍ച്ച് അവസാന വാരം

കോഴിക്കോട്: കാല്‍ നൂറ്റാണ്ടു കാലമായി ഗള്‍ഫ്-മലയാളി സാഹിത്യകാരന്മാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഗള്‍ഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സില്‍വര്‍ ജൂബിലി ആഘോഷം മാര്‍ച്ച് അവസാന വാരം വിപുലമായ പരിപാടികളോടെ കോഴിക്കോട്ട് നടക്കുമെന്ന് സംഘടനയുടെ മുഖ്യ രക്ഷാധികാരി ആറ്റക്കോയ പള്ളിക്കണ്ടി അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി പ്രവാസ സാഹിത്യം മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവന എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. സില്‍വര്‍ ജൂബിലി ആഘോഷ വേദിയില്‍ വെച്ച് മഹാകവി വള്ളത്തോളിന്റെ നാമധേയത്തിലുള്ളപുരസ്‌കാരം കവിതക്കും, തകഴി ശിവശങ്കരപ്പിള്ളയുടെ നാമധേയത്തിലുള്ള പുരസ്‌കാരം നോവലിനും, കുഞ്ഞുണ്ണി മാഷിന്റെ നാമധേയത്തിലുളള പുരസ്‌കാരം ബാല സാഹിത്യത്തിനും, ഖലീല്‍ ജിബ്രാന്റെ നാമധേയത്തിലുള്ള പുരസ്‌കാരം പ്രവാസി സാഹിത്യത്തിനും സമ്മാനിക്കും. മണ്‍മറഞ്ഞുപോയ മഹാരഥന്മാരുടെ സ്മരണ നിലനിര്‍ത്താനാണ് അവരുടെ നാമധേയത്തില്‍ പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് ആറ്റക്കോയ പള്ളിക്കണ്ടി കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. രക്ഷാധികാരികളായി പ്രശസ്ത കവി പി.പി.ശ്രീധരനുണ്ണി, കാലിക്കറ്റ്് യൂണിവേഴ്‌സിറ്റി ഫോക് ലോര്‍ വിഭാഗം മുന്‍ മേധാവി ഡോ.ഇ.കെ.ഗോവിന്ദവര്‍മ്മരാജ, എഴുത്തുകാരന്‍ വേണു താമരശ്ശേരി എന്നിവരെ രക്ഷാധികാരികളായും സംഘാടക സമിതി ചെയര്‍മാനായി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, മലയ.ാള മനോരമ മുന്‍ അസിസ്റ്റന്റ് എഡിറ്ററുമായ കെ.എഫ്.ജോര്‍ജിനെയും, ജന.കണ്‍വീനറായി പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാറിനെയും ട്രഷററായി മാധ്യമ പ്രവര്‍ത്തകന്‍ ഒ.വി.വിജയനെയും തിരഞ്ഞെടുത്തു. വിശദ വിവരങ്ങള്‍ക്ക് 9895529766, 9037319971 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

 

ഗള്‍ഫ് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ സില്‍വര്‍ ജൂബിലി ആഘോഷം മാര്‍ച്ച് അവസാന വാരം

Share

Leave a Reply

Your email address will not be published. Required fields are marked *