റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫ്രന്‍സ് ‘മൊഹബത്ത്’ 13 മുതല്‍

റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫ്രന്‍സ് ‘മൊഹബത്ത്’ 13 മുതല്‍

കോഴിക്കോട്: റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫ്രന്‍സ് ‘മൊഹബത്ത്’ 13,14,15 തിയ്യതികളില്‍ ഫറോക്കിലെ മലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.14ന് രാവിലെ 930ന് നടക്കുന്ന ചടങ്ങ് റോട്ടറി ഇന്റര്‍നാഷണല്‍ പ്രസിഡന്റിന്റെ പ്രതിനിധി റൊട്ടേറിയന്‍ ചന്ദ്ര ബോബ് ഉദ്ഘാടനം ചെയ്യും.റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ റൊട്ടേറിയന്‍ ബിജോഷ് മാനുവല്‍ അധ്യക്ഷത വഹിക്കും.റോട്ടറി കാലിക്കറ്റ് സണ്‍റൈസാണ് കോണ്‍ഫ്രന്‍സിന്റെ ആതിഥേയര്‍.

എ.ഡി.ജി.പി ശ്രീജിത്ത്, പ്രിന്‍പ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമി, സിനിമാ നടി ഭാവന, റൊട്ടേറിയന്‍ ചന്ദ്ര ബോബ് എന്നിവര്‍ ‘മൊഹബത്തില്‍’ തങ്ങളുടെ വ്യക്തിപരവും തൊഴില്‍പരമാവുമായ യാത്രകളില്‍ നിന്ന്് ലഭിച്ച ഉള്‍ക്കാഴ്ചകള്‍ പങ്കുവെയ്ക്കും.

ജോസഫ് അന്നംകുട്ടി ജോസ് (കഥാകാരന്‍), രാജമൂര്‍ത്തി (മെജിഷന്‍), വിനോദ് (മെന്റലിസ്റ്റ്), ഷെയ്ഖ് ഹസ്സന്‍ ഖാന്‍ (പര്‍വ്വതാരോഹകന്‍), റൊട്ടേറിയന്‍മാരായ മാധവ് ചന്ദ്രന്‍, രവി വടലമണി എന്നിവരുടെ സെഷനുകളുമുണ്ടാവും.

അര്‍ത്ഥവത്തായ സംഭാഷണങ്ങളിലൂടെ ചിന്തകളെ വളര്‍ത്തുക, കൂട്ടായ്മ ശക്തിപ്പെടുത്തുക, സമൂഹത്തിന്റെ സമഗ്ര വികസനത്തിനായുള്ള പ്രവര്‍ത്തനത്തോടുള്ള റോട്ടറി ക്ലബ്ബിന്റെ പ്രതിബദ്ധതയ്ക്ക് കൂടുതല്‍ ശക്തി പകരുക എന്നിവയാണ് കോണ്‍ഫ്രന്‍സിന്റെ ലക്ഷ്യം. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം എന്നീ ജില്ലകള്‍ ചേര്‍ന്നതാണ് റോട്ടറി ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് 3204. ഈ മേഖലകളില്‍ നിന്നുള്ള 2000ത്തിലധികം റൊട്ടേറിയന്‍മാര്‍ ‘മൊഹബത്ത’ില്‍ പങ്കാളികളാവും.

വാര്‍ത്താ സമ്മേളനത്തില്‍ റൊട്ടേറിയന്‍ ഇബ്രാഹിം പാലശേരി (കോണ്‍ഫ്രന്‍സ് ചെയര്‍), റൊട്ടേറിയന്‍ നൗഫല്‍ സി. ഹാഷിം (കോണ്‍ഫ്രന്‍സ് കോ-ചെയര്‍), റൊട്ടേറിയന്‍ അബ്ദുള്‍ ഹസീബ് (കോണ്‍ഫ്രന്‍സ് സെക്രട്ടറി), റൊട്ടേറിയന്‍ ധനേഷ് ( അസി. ഗവര്‍ണ്ണര്‍), റൊട്ടേറിയന്‍ റിഷോബ് (റോട്ടറി സണ്‍റൈസ് പ്രസിഡന്റ്) റൊട്ടേറിയന്‍ ഷാനവാസ്, റൊട്ടേറിയന്‍ ഡോ. റീന അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

 

റോട്ടറി ഡിസ്ട്രിക്ട് കോണ്‍ഫ്രന്‍സ് ‘മൊഹബത്ത്’ 13 മുതല്‍

 

Share

Leave a Reply

Your email address will not be published. Required fields are marked *