സരസ്വതി ബിജു
കാസര്‍ഗോഡ് ജില്ലയിലെ ശങ്കരം പാടി ഗ്രാമത്തില്‍ തവനത്ത് വീട്ടില്‍ ജനിച്ചു സ്‌കൂള്‍ വിദ്യാഭ്യാസം ബന്തടുക്ക ഗവണ്‍മെന്റ് സ്‌കൂളിലും, ചട്ടം ഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് കോളേജ് ഓഫ് നഴ്‌സിംഗില്‍ വച്ചും, ടാറ്റാ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മുംബൈ എന്നിവിടങ്ങളില്‍ നഴ്‌സിംഗ് പഠനം, കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ വച്ച് തുടര്‍ന്ന് മലയാളം ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സീനിയര്‍ നഴ്‌സിംഗ് ഓഫീസറായി ജോലി ചെയ്യുന്നു,
രണ്ട് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രഥമ കവിതാ സമാഹാരമായ ‘ഇടം തിരയുന്നവര്‍ ‘പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് 2024 ല്‍പുറത്തിറക്കി.
രണ്ടാമത്തെ കവിതാ സമാഹാരം – അവളെഴുതണമെങ്കില്‍ 2025 ല്‍ ആവ്യ പബ്ലിക്കേഷന്‍സ് പുറത്തിറക്കി. ആനുകാലികങ്ങളിലും, മാഗസിനുകളിലും പത്രങ്ങളിലും കവിതകള്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ കവിയരങ്ങുകളിലും സാഹിത്യ സദസ്സുകളിലും, കവിതകള്‍ എഴുതി അവതരിപ്പിച്ചുവരുന്നു. പരിസ്ഥിതി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി കവിതകള്‍ എഴുതി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.
ലഭിച്ച പുരസ്‌കാരങ്ങള്‍
ആര്‍ , കെ, രവിവര്‍മ്മ സംസ്ഥാന സാഹിത്യ പുരസ്‌കാരം (അവളെഴുതണമെങ്കില്‍ – കവിത സമാഹാരം), 2025ലെ മികച്ച കവിതയ്ക്കുള്ള വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക പുരസ്‌കാരം (ബഷീറിനെക്കുറിച്ച് എഴുതിയ കവിത, (ഓര്‍മ്മയുടെ അവകാശികള്‍), 2025ലെ കേന്ദ്ര ദളിത് സാഹിത്യ അക്കാദമി നാഷണല്‍ പുരസ്‌കാരം ( ഡോ.ബി.ആര്‍. അംബേദ്കര്‍ വിശിഷ്ട സേവ നാഷണല്‍ പുരസ്‌കാരം), കേന്ദ്ര പ്ലാനിംഗ് കമ്മീഷന്റെ 2025ലെ ഭാരത് സേവക് സമാജ് സാഹിത്യ പുരസ്‌കാരം, മഹാകവി വള്ളത്തോള്‍ പുരസ്‌കാരം 2025 ഇടംതിരയുന്നവര്‍ കവിതാ സമാഹാരം) (വള്ളത്തോള്‍ ഫൗണ്ടേഷന്റെ), 2026 ഏപ്രില്‍ മാസത്തില്‍ റിലീസ് ചെയ്യുന്ന റീസണ്‍ വണ്‍ സിനിമയില്‍ ഗാന രചന നിര്‍വ്വഹിച്ചു, റീസണ്‍ വണ്‍സിനിമാ കൂട്ടായ്മയുടെ ബാനറില്‍ പുറത്തിറക്കിയ 2024 ലെ ഓണപ്പാട്ടിനും വരികളെഴുതി, 2023 ല്‍ ഭാവഗായകന്‍ പി.ജയചന്ദ്രന്‍ പാടിയ ഓണപ്പാട്ടിന് ഗാനരചന നിര്‍വ്വഹിച്ചു, 2016ല്‍ കേരള സര്‍ക്കാറും -ശാസ്ത്രസാഹിത്യ പരിഷത്തും സംഘടിപ്പിച്ച, വരള്‍ച്ചയ്‌ക്കെതിരെ എന്ന സംസ്ഥാന ശില്പശാലയില്‍ ഏറ്റവും നല്ല കവിതയ്ക്കുള്ള ക്യാഷ് അവാര്‍ഡ് ലഭിച്ചു. 2021 ല്‍ മാതൃഭൂമി ആഴ്ചപതിപ്പും, ദയ ഹോസ്പിറ്റല്‍ തൃശൂരും ചേര്‍ന്ന നടത്തിയ അനുഭവം കഥ എന്ന ലേഖനത്തിന് അവാര്‍ഡ് ലഭിച്ചു. 2023ലെ അങ്ങനെയൊരോണ നാളില്‍ എന്ന ആല്‍ബത്തിലെ ഗാനത്തിന് മികച്ച ആല്‍ബം സോങിനുള്ള കൊല്ലം കൊട്ടാരക്കര കലാ സാഹിത്യ വേദിയുടെ 2025ലെ മികച്ച ആല്‍ബം സോങ് ഗാനരചനയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു. കൊല്ലം കൊട്ടാരക്കര ജനനികലാ സാഹിത്യസംഘത്തിന്റെ 2025ലെ സാഹിത്യത്തിനുള്ള കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു. 2025 ദേവരാജന്‍ മ്യൂസിക് അക്കാദമിക്ക് പുറത്തിറക്കിയ ഓണപ്പാട്ടിന് രചന നിര്‍വ്വഹിച്ചു
ആനുകാലികങ്ങളിലും മാഗസിനുകളിലും സോഷ്യല്‍ മീഡിയകളിലും, പത്രത്തിലും കവിതകളെഴുതുന്നു. ഒട്ടുമിക്ക ജില്ലകളിലും വിവിധ സാഹിത്യ പരിപാടികളില്‍ കവിതകള്‍ എഴുതി ചൊല്ലി അവതരിപ്പിച്ചിട്ടുണ്ട്.
2017ല്‍ദേവദര്‍ശന്‍ ക്രിയേഷന്‍സിന് വേണ്ടി മില്ലേനിയം ഓഡിയോസ് പുറത്തിറക്കിയ ഗസല്‍ ആല്‍ബത്തിന്റെ 11 പാട്ടുകളുടെ രചന നിര്‍വ്വഹിച്ചു.
2018ല്‍ കെജിഎന്‍എ സംസ്ഥാന സമ്മേളനത്തിന് കെജിഎന്‍എ യുടെ തീം സോംഗിന് വരികളെഴുതി.
2008 ല്‍ ദി ജേര്‍ണല്‍ ഓഫ് സെന്‍ട്രല്‍ ലൈന്‍ ആക്‌സസ് ഡിവൈസ് എന്ന പുസ്തകം എഴുതി.
2002 ല്‍ ഗള്‍ഫ് പ്രോഗ്രാമില്‍ പങ്കെടുത്തു. ( സ്‌കിറ്റ് അങ്കറിംഗ്)
2022 ല്‍ ശാന്തകുമാര്‍ അനുസ്മരണാര്‍ത്ഥം ടൗണ്‍ഹാളില്‍ വച്ച് അദ്ദേഹത്തിന്റെ രചനയില്‍ വിരിഞ്ഞ നാടകത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.തുടര്‍ന്ന് പല സ്റ്റേജുകളിലും അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു.
5 ആല്‍ബങ്ങളിലും പാട്ടുകളെഴുതിയിട്ടുണ്ട് കൂടാതെ ഓണപ്പാട്ടുകളും എഴുതിയിട്ടുണ്ട്, 2025 ല്‍ എഴുതിയഓണപ്പാട്ട് ഒരുമയുടെ പൂക്കാലം ഏറേ പ്രേക്ഷക ശ്രദ്ധ നേടി. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നിറങ്ങിയ പതിനഞ്ച് കവിത സമാഹാരപുസ്തകങ്ങളില്‍ കവിതകള്‍ പ്രസീദ്ധീകരിച്ചിട്ടുണ്ട്.
2016 ല്‍ വരള്‍ച്ചയ്‌ക്കെതിരേ കോഴിക്കോട് ‘ എന്ന സംസ്ഥാന ശില്പശാലയക്ക് വേണ്ടി എഴുതിയ ജലഗീതം എന്ന കവിതയ്ക്ക് അവാര്‍ഡ് ലഭിക്കുകയുണ്ടായി . അതേ കവിത സംസ്ഥാനശില്‍പശാലയില്‍ ടാഗോര്‍ ഹാളില്‍ അവതരണഗീതമായി അവതരിപ്പിച്ചു. തുടര്‍ന്ന് 2022 ല്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ ശുചിത്വ മിഷന്‍ അഴക് എന്ന പരിപാടിയില്‍ ഈ കവിത അവതരണ ഗീതമായ് അവതരിപ്പിച്ചു.
ഡാന്‍സ്, കഥ, തിരക്കഥ, മോണോസ്‌കിറ്റ് എന്നിവയിലും സജീവമാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും , ശോഭിന്ദ്രന്‍ ഫൗണ്ടേഷന്റെയും നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്റിന്റെയും അഭിമുഖ്യത്തില്‍, പ്രൊഫ ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ എന്ന പരിസ്ഥിതി സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു, ഇതിന്റെ ഭാഗമായി വിവിധ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. അതോടൊപ്പം ശോഭീന്ദ്രന്‍ ഫൗണ്ടേഷന്‍ നടത്തുന്ന സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തിവരുന്ന ഹരിത ഭവനം പ്രോജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
അച്ഛന്‍ പരേതനായ ധര്‍മ്മന്‍ പണിക്കര്‍ (കവേനാടന്‍)
അമ്മ പരേതയായ ചിന്താമണിയമ്മ
ഭര്‍ത്താവ് – ബിജു മലയില്‍
രണ്ട് മക്കള്‍
ദേവദര്‍ശന്‍
ദേവാമൃത
വിലാസം
ദര്‍ശന്‍ വില്ല
കാരാട്ട് പറമ്പ്
കോണോട്ട്. – പി.ഒ
കുരുവട്ടൂര്‍
കോഴിക്കോട്
ഫോണ്‍ -9947338149.
എഴുത്തുകാരെ പരിചയപ്പെടാം
