പി.ടി.നിസാര്‍
കോഴിക്കോട്: ആഗോള തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനായി നിലകൊള്ളുന്ന ഇക്കോപീസിന്റെ പ്രവര്‍ത്തനം തന്നെപ്പോലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആവേശം പകരുന്നതാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ.അബുകുമ്മാളി പറഞ്ഞു. ഇക്കോപീസ് വിയറ്റ്നാമിലും, കംബോഡിയയിലും സംഘടിപ്പിച്ച പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയതിന് ശേഷം പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇക്കോപീസിന്റെ അടുത്ത പരിസ്ഥിതി സമ്മേളനങ്ങള്‍ മലേഷ്യ, തായ്ലണ്ട്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലാണ്. വിവിധ രാജ്യങ്ങളിലെ പരിസ്ഥിതി പ്രവര്‍ത്തകരുമായി ആശയവിനമയം നടത്താനും സംവാദങ്ങളിലും, ചര്‍ച്ചകളിലും പങ്കെടുക്കാനും ഇത്തരം സമ്മേളനങ്ങള്‍ വഴിയൊരുക്കുന്നുണ്ട്. പരിസ്ഥിതിയും, കൃഷിയുമായി ബന്ധപ്പെട്ട് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. വിയറ്റ്നാമിലെ കൃഷി രീതി നല്ലൊരു മാതൃകയാണ്. ഇതുപോലെ കേരളത്തിലും കാര്‍ഷിക മേഖലയില്‍ പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിയാല്‍ സംസ്ഥാനത്തിന് വലിയ ഗുണമുണ്ടാവുമെന്നദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യം കൃഷിമന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തുമെന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.
