മുംബൈ: സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ അരനൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ ഗ്ലോബല്‍ ജന.സെക്രട്ടറിയും, പ്രമുഖ പ്രവാസി സംഘാടകനും, എഴുത്തുകാരനും, ഗവേഷകനുമായ ആറ്റക്കോയ പള്ളിക്കണ്ടിയെ, റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്ര കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ആദരിച്ചു. ഫൗണ്ടേഷന്‍ പ്രസിഡണ്ട് ജയരാജ് കോക്കര്‍ ആറ്റക്കോയ പള്ളിക്കണ്ടിക്ക് പുരസ്‌കാരം സമ്മാനിച്ചു.
