ടെലിമാക്ക് ആംബുലന്‍സ് ലോഞ്ചിംഗ് നടത്തി

ടെലിമാക്ക് ആംബുലന്‍സ് ലോഞ്ചിംഗ് നടത്തി

കോഴിക്കോട്: ടെലിമാക്ക് ( തലശ്ശേരി മാഹി കോഴിക്കോട് കുടുംബ കൂട്ടായ്മ ) യുടെ ‘ മെഡിക്കല്‍ സേവനത്തിന്റെ ഭാഗമായി സൗജന്യ ആംബുലന്‍സ് ലോഞ്ചിംഗ് മേയര്‍ ഒ സദാശിവനും വ്യവസായി പി കെ അഹമ്മദും ചേര്‍ന്ന് നിര്‍വ്വഹിച്ചു.എം എസ് എസ് ഹാളില്‍ ചേര്‍ന്ന ജനറല്‍ബോഡി യോഗം പി കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. എം കെ മുസ്സ അദ്ധ്യക്ഷത വഹിച്ചു.
മുന്‍ എം എല്‍ എ, ടി പി എം സാഹിര്‍ , സി പി കുഞ്ഞിമുഹമ്മദ്, എഞ്ചിനിയര്‍ പി മമ്മദ് കോയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടെലിമാക്ക് മുതിര്‍ന്ന അംഗങ്ങളായ ടി പി എം സാഹിര്‍, വി പി മുഹമ്മദ്, കെ എം മുസ്തഫ എന്നിവരെയും കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനിലെ മുഖ്ദാര്‍ വാര്‍ഡില്‍ നിന്നും ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടി വിജയിച്ച ടെലിമാക്ക് അംഗം ടി പി എം ജിഷാനെയും ആദരിച്ചു.

ടി പി എം അഷ്റഫ്, കെ സി മുഹമ്മദ് ബഷീര്‍, സി എ ഹബീബ്, എം അബ്ദുള്‍ അസീസ്, എ പി എം നൗഷാദ്, മന്‍സൂര്‍ കടാരന്‍ , ടി പി എം ഹാഷിര്‍ അലി, കാന്തലാട്ട് റാഫി, കെ ടി സമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.ടി പി എം ഫസല്‍ സ്വാഗതവും നിഷാന സയിം നന്ദിയും പറഞ്ഞു.

 

 

ടെലിമാക്ക് ആംബുലന്‍സ് ലോഞ്ചിംഗ് നടത്തി

Share

Leave a Reply

Your email address will not be published. Required fields are marked *