എം.എം.ഗോപാലന്
ഗ്രാമീണ ജീവിതത്തേയും, പ്രവാസ ജീവിതത്തേയും അടയാളപ്പെടുത്തുന്ന കഥകളുടെ രചയിതാവാണ് എം.എം.ഗോപാലന്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിലധികമായി ഇദ്ദേഹം എഴുത്തിന്റെ ലോകത്ത് സജീവ സാന്നിധ്യമാണ്. 2023ല്‍ ‘നിലയ്ക്കാത്ത കണ്ണുനീര്’ എന്ന ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളായ ചില്ല മാഗസിന്, പാഥേയം, പീപ്പിള്‍സ് റിവ്യൂ, പ്രവാസി റിവ്യൂ മാഗസിന്, മഹിളാവീഥി മാഗസിന്, സര്‍ഗ്ഗ കൂട് ചെറുകഥാ സമാഹാരം എന്നിവയില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിച്ച് വന്നിട്ടുണ്ട്.
‘മുത്തശ്ശി’ എന്ന ചെറുകഥക്ക് 2025ല്‍ പീപ്പിള്‍സ് റിവ്യൂ സാഹിത്യ അവാര്‍ഡ്, ഉളളിയേരി യുപിസ്കൂള്‍ പുരസ്കാരം, ഉള്ളിയേരി പബ്ലിക് ലൈബ്രറി പുരസ്കാരം, ഡിവൈഎഫ്ഐ ഉള്ളിയേരി കമ്മറ്റിയുടെ പുരസ്കാരം, നാറാത്ത് ഫൈറ്റേഴ്സ് ക്ലബ്ബ് പുരസ്കാരം എന്നിവ എം.എം.ഗോപാലനെ തേടിയെത്തിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലെ ഉള്ളിയേരിയിലാണ് അദ്ദേഹത്തിന്റെ ജനനം. പിതാവ് ചിരുതന്‍, മാതാവ് വേലായി. ഭാര്യ ശാന്ത. മക്കള്‍: സജില, സജീഷ്
അസ്തമയ സൂര്യന് എന്ന ചെറുകഥാ സമാഹാരം ഉടന്‍ പ്രസിദ്ധീകരിക്കും.
ഫോണ്‍: 9846135061
