കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോപ് റൈസ് സംഘടനയുടെ നേതൃത്വത്തില്‍ വനിതകള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന പാചക പരിശീലന ക്ലാസുകളുടെ ഉദ്ഘാടനം സി.എ. ഉമര്‍കോയ നിര്‍വഹിച്ചു. പരിപാടിയില്‍ പ്രശസ്ത പാചക വിദഗ്ധ ആബിദ റഷീദ് മുഖ്യാതിഥിയായിരുന്നു. ഹോപ്റൈസ് ചെയര്മാന് പി.പി. അബ്ദുല്ല അധൃക്ഷം വഹിച്ചു. സെക്രട്ടറി സലിം സി.എ. സ്വാഗതം പറഞ്ഞു. എസ്.വി. അബ്ദുല്‍ കരിം, മുസ്തഫ മാസ്റ്റര്‍, എന്‍. നൗഫല്‍, ബി.വി. യൂനുസ് സലിം എന്നിവര്‍ സംസാരിച്ചു. സുവിജിത്, റജീസ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.
കുടുംബ വരുമാനം ഉയര്‍ത്താന്‍ പാചക പരിശീലന ക്ലാസ്
