രണ്ടാമത് ഗുരുശക്തി പുരസ്‌കാരം സുരേഷ് കുത്ത്പറമ്പിന്

രണ്ടാമത് ഗുരുശക്തി പുരസ്‌കാരം സുരേഷ് കുത്ത്പറമ്പിന്

കോഴിക്കോട്: ഗുരുകുലം കള്‍ച്ചര്‍ ട്രസ്റ്റിന്റെ രണ്ടാമത് ഗുരുശക്തി പുരസ്‌കാരം പ്രശസ്ത ക്രിയേറ്റിവ് ചിത്രകാരനും, ടെറാക്കോട്ടശില്പിയും കലാ സാംസ്‌കാരിക പ്രവര്‍ത്തകനും, ലളിതകലാ അക്കാദമി, ഫോക്ലോര്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായ സുരേഷ് കൂത്ത്പറമ്പിന് നല്‍കും. ടി. കലാധരന്‍ കലാപീഠം, ആര്‍ട്ടിസ്റ്റ് മദനന്‍, ശില്‍പി ഗുരുകുലം ബാബു എന്നിവരംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.

11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം 20ന് 4 മണിക്ക് ഗുരുകുലം ആര്‍ട്ട് ഗാലറിയില്‍ വെച്ച് യു.കെ. കുമാരന്‍ സമര്‍പ്പിക്കും. ആര്‍ട്ടിസ്റ്റ് മദനന്‍ പ്രശസ്തിപത്ര സമര്‍പ്പണവും ചിത്രകലയിലെ വൈവിധ്യങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണവും നടത്തും.

 

 

രണ്ടാമത് ഗുരുശക്തി പുരസ്‌കാരം
സുരേഷ് കുത്ത്പറമ്പിന്

Share

Leave a Reply

Your email address will not be published. Required fields are marked *