കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചുവരുന്ന എഴുത്തുകാരെ പരിചയപ്പെടാം എന്ന പംക്തിയില്‍ ഉള്‍പ്പെടുന്ന എഴുത്തുകാരുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ പീപ്പിള്‍സ് റിവ്യൂ സാഹിത്യ ഡയറക്ടറി നവംബര്‍ ഒന്നിന് കേരള പിറവി ദിനത്തില്‍ പ്രസിദ്ധീകരിക്കുമെന്ന് പീപ്പിള്‍സ് റിവ്യൂ മുഖ്യ ഉപദേഷ്ടാവും, പ്രശസ്ത കവിയുമായ പി.പി.ശ്രീധരനുണ്ണിയും, പീപ്പിള്‍സ് റിവ്യൂ പത്രാധിപര്‍ പി.ടി.നിസാറും അറിയിച്ചു. പീപ്പിള്‍സ്റിവ്യൂ ഓണ്‍ലൈനില്‍ തങ്ങളുടെ ബയോഡാറ്റ പ്രസിദ്ധീകരിക്കാന്‍ താല്പര്യമുള്ള എഴുത്തുകാര്‍ വിശദാംശങ്ങള്‍ [email protected] എന്ന ഇ-മെയിലിലോ, 9400919971 എന്ന വാട്സാപ്പ് നമ്പറിലോ അയക്കേണ്ടതാണ്.
