കോഴിക്കോട്: കേരള സാഹിത്യ സമിതി 65-ാം വാര്‍ഷിക സമ്മേളനം 14ന്(ശനി) വൈകിട്ട് 4 മണിക്ക് ഹോട്ടല്‍ അളകാപുരിയില്‍ നടക്കും. വാര്‍ഷികാഘോഷം പ്രശസ്ത കഥാകൃത്ത് വി.ആര്‍.സുധീഷ് ഉദ്ഘാടനം ചെയ്യും. കുട്ടികൃഷ്ണ മാരാര്‍ അനുസ്മരണ പ്രഭാണം പ്രശസ്ത സാഹിത്യ നിരൂപകന്‍ കെ.വി സജയ് യും നിര്‍വ്വഹിക്കും. ഡോ.സി.രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. പി.പി.ശ്രീധരനുണ്ണി ആമുഖ പ്രഭാഷണം നടത്തും. ഡോ.കെ.വി.തേമസ് ചര്‍ച്ച നയിക്കും. കെ.ജി.രഘുനാഥ് സ്വാഗതവും ബാലചന്ദ്രന്‍ പുതുക്കുടി നന്ദിയും പറയും.
