കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ അംഗീകരിച്ചു. ഫെഡറല്‍ മൂല്യങ്ങളെ കേന്ദ്രം അവഗണിക്കുകയാണെന്നും കേരളം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ഒന്നുംതന്നെ കേന്ദ്രം പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം രണ്ടു ദശാബ്ദക്കാലത്തിലേറെയായി ഉന്നയിക്കുന്ന ആവശ്യമാണ് എയിംസ്. അതിനാവശ്യമായ ഭൂമി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തുകയും ഏറ്റെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടായില്ല.
അതുപോലെതന്നെ കേരളത്തിന് ഒരു അതിവേഗ റെയില്‍പാതക്കും സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ പലവട്ടം കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും ബജറ്റില്‍ കേരളത്തെ അവഗണിച്ചിരിക്കുകയാണ്.
കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചത്: നിയമസഭ പ്രമേയം പാസ്സാക്കി
