തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയ സാധ്യത മാത്രമാണ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇത്തവണ എല്‍.ഡി.എഫിന്റെ പരിഗണന.ഔദ്യോഗികമായ ചര്‍ച്ചകളൊന്നും പാര്‍ട്ടിതലത്തില്‍ ആരംഭിച്ചിട്ടില്ലെങ്കിലും അനൗദ്യോഗിക ചര്‍ച്ചകളില്‍ സിറ്റിങ് എം.എല്‍.എ.മാര്‍ക്കാണ് മുന്‍ഗണന.ഇത്തവണ മണ്ഡലങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ സിറ്റിങ് എം.എല്‍.എ.മാരെ തന്നെ രംഗത്തിറക്കേണ്ടി വരുമെന്നാണ് പാര്‍ട്ടിയുടെ കണക്കു കൂട്ടല്‍.ജനാധിപത്യ കേരള കോണ്‍ഗ്രസ് എം.എല്‍.എ. ആയിരുന്ന ആന്റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം മണ്ഡലം കൂടി സി.പി.എം. ഏറ്റെടുക്കും. നെടുമങ്ങാട്ട് മന്ത്രി ജി.ആര്.അനിലിനെ തന്നെ സി.പി.ഐ. മത്സരിപ്പിക്കും. ചിറയിന്‍കീഴില്‍ പുതുമുഖത്തെ മത്സരിപ്പിക്കാനാണ് ആലോചന.
നിലവില്‍ ജില്ലയിലെ 14 മണ്ഡലങ്ങളില്‍ കോവളം ഒഴിച്ചുള്ളവയെല്ലാം എല്‍.ഡി.എഫിനാണ്. ജനാധിപത്യ കേരള കോണ്‍ഗ്രസ് എം.എല്‍.എ. ആയിരുന്ന ആന്റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം മണ്ഡലം കൂടി സി.പി.എം. ഏറ്റെടുക്കും. നെടുമങ്ങാട്ട് മന്ത്രി ജി.ആര്.അനിലിനെ തന്നെ സി.പി.ഐ. മത്സരിപ്പിക്കും. ചിറയിന്‍കീഴില്‍ പുതുമുഖത്തെ മത്സരിപ്പിക്കാനാണ് ആലോചന. മണ്ഡലത്തില്‍ ബി.ജെ.പി.യുടെ ക്രമാനുഗതമായ വളര്‍ച്ചയും എല്‍.ഡി.എഫിന് വെല്ലവിളിയാണ്.
