ബെംഗളൂരു:കോണ്‍ഫിഡന്റ് ഗ്രൂപ്പ് സ്ഥാപക ചെയര്മാന് സി.ജെ.റോയിയുടെ മരണം വെടിയുണ്ട ഇടതുനെഞ്ചില്‍ തുളച്ചുകയറിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.ഇടതു നെഞ്ചില്‍ തുളച്ചുകയറിയ വെടിയുണ്ട ഹൃദയത്തെയും ശ്വാസകോശത്തെയും കീറിമുറിച്ച് പിന്‍ഭാഗത്തുകൂടി പുറത്തുകടന്ന് തല്‍ക്ഷണ മരണത്തിലേക്ക് നയിച്ചുവെന്ന് ബൗറിംഗ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് അരവിന്ദ് എംഎന്‍ പറഞ്ഞു. കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര റോയിയുടെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ആദായ നികുതി വകുപ്പിന്റെ റെയ്ഡുണ്ടാകുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് റോയ് തോനും ദിവസങ്ങള്‍ക്ക് മുമ്പ് ദൂബായില്‍ നിന്നും വന്നതായിരുന്നു.ഓഫീസില്‍ വെച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റോയിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം അദ്ദേഹം അഞ്ചു മിനിറ്റ് ഇടവേളയെടുത്തു, തന്റെ മുറിയിലേക്ക് പ്രവേശിച്ചു, 20 മിനിറ്റിനു ശേഷം കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയതായും പരമേശ്വര വ്യക്തമാക്കി.
ആദായനികുതി വകുപ്പിന്റെ സമ്മര്ദ്ദങ്ങളല്ലാതെ മറ്റു ഭീഷണികളോ വായ്പകളോ ഇല്ലെന്ന് കുടുംബം അറിയിച്ചു.വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3:15 ഓടെയാണ് സംഭവം നടന്നത്.
