സ്വരം നന്നപ്പഴേ പാട്ട് നിര്‍ത്തുക എന്ന് പഴമക്കാര്‍ പറയാറുണ്ട് .ബോളിവുഡ് ചലച്ചിത്ര പിന്നണി ഗാന രംഗത്ത് നിന്നും അരിജിത് സിങിന്റെ വിരമിക്കല്‍ യഥാര്‍ത്ഥത്തില്‍ ഈ പഴമൊഴിയോട് ഏറെ ചേര്‍ത്ത് നിര്‍ത്താം.ഞെട്ടലോടെയാണ് സംഗീതാസ്വാദകര്‍ അരജിത് സിങിന്റെ വിരമിക്കല്‍ വാര്‍ത്ത കേട്ടത്. പുതിയ ജോലികളൊന്നും ഏറ്റെടുക്കില്ലെന്ന് കഴിഞ്ഞ ദീവസമാണ് അരിജിത് സിങ് പ്രഖ്യാപിച്ചത്. ചലച്ചിത്ര സംഗീത മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്നും ഏറ്റെടുത്ത പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കുമെന്നും സ്വതന്ത്ര പരിപാടികളില്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജോലിയില്‍ അഭിനിവേശം കാണിക്കുമ്പോള്‍ കലാകാരന് പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെവരുന്നുവെന്നും തന്റെ കഠിനാധ്വാനത്തിന് ഉചിതമായ പ്രതിഫലം ലഭിച്ചില്ലെന്നത് അവരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും അരിജിത് അഭിപ്രായപ്പെട്ടു.
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കലാകാരന്മാരില് ഒരാളായിരുന്നിട്ടും പ്രതിഫലത്തിലെ അസമത്വവും ചൂഷണവും അരിജിതിനെ അസ്വസ്ഥനാക്കിയിരുന്നു. അത് ഒരു കലാകാരനെ സാവധാനം ഇല്ലാതാക്കുമെന്ന് അരിജിത് പറഞ്ഞു. ഒന്നുകില്‍ ചെയ്യുന്ന ജോലിക്ക് കൃത്യമായ പ്രതിഫലം നല്‍കുക, അല്ലെങ്കില്‍ ജോലി ഏല്‍പ്പിക്കാതിരിക്കുക. വാക്കാല്‍ ചര്‍ച്ച നടത്തി, പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ ജോലി ചെയ്യേണ്ടിവരുന്നുവെന്നും പ്രതിഫലത്തില്‍ മാറ്റം വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജോലിയില്‍ അഭിനിവേശം കാണിക്കുമ്പോള്‍ കലാകാരന് പലപ്പോഴും സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സാധിക്കാതെവരുന്നുവെന്നും തന്റെ കഠിനാധ്വാനത്തിന് ഉചിതമായ പ്രതിഫലം ലഭിച്ചില്ലെന്നത് അവരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നും അരിജിത് അഭിപ്രായപ്പെട്ടു. കലയുമായുള്ള അവരുടെ നിസ്വാര്‍ത്ഥമായ ബന്ധം അവിടെ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.തങ്ങള്‍ എടുക്കുന്ന അധ്വാനത്തിന് ആനുപാതികമായ പ്രതിഫലം ലഭിക്കാത്ത ഒട്ടേറെ പേരുണ്ട്. അവസാനം എല്ലാം വിലപേശലായി മാറുന്നു.
സ്വരം നന്നപ്പഴേ പാട്ട് നിര്‍ത്തുക;
ചലച്ചിത്ര പിന്നണിഗാനരംഗത്തു നിന്നും അരിജിത്ത് വിരമിച്ചു
