പാട്ടുകൂട്ടം കോഴിക്കോടിന്റെ 10-ാമത് മണിമുഴക്കം കലാഭവന്‍മണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

പാട്ടുകൂട്ടം കോഴിക്കോടിന്റെ 10-ാമത് മണിമുഴക്കം കലാഭവന്‍മണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: പാട്ടുകൂട്ടം കോഴിക്കോട് നാടന്‍ കലാ പഠന ഗവേഷണ അവതരണ കേന്ദ്രം സംസ്ഥാനതലത്തില്‍ ഏര്‍പ്പെടുത്തിവരുന്ന 10-ാമത് മണിമുഴക്കം കലാഭവന്‍മണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വ്യത്യസ്ത മേഖലകളില്‍ മികച്ച സേവനം
നടത്തുന്ന എട്ട് പേര്‍ക്കാണ് ഇത്തവണത്തെ മണിമുഴക്കം പുരസ്‌കാരം.

എം. പ്രദീപ്കുമാര്‍ പയ്യന്നൂര്‍-കണ്ണൂര്‍ (കലാ- സാംസ്‌കാരികം സമഗ്ര സംഭാവന കെ.പി. സജീവന്‍-കോഴിക്കോട് പത്രമാധ്യമ മേഖല രജീഷ് കുളാടി – കോഴിക്കോട് (നാടോടിവാദ്യം), സവിത നൂറുദ്ദീന്‍ – തൃശ്ശൂര്‍ (മാപ്പിള കലകള്‍ ഗോര പഴനിസ്വാമി-പാലക്കാട് തോത്രകല റിജു ഗോത്ര – മലപ്പുറം (നാടന്‍പാട്ട്) ബിജു വി ജോര്‍ജ്ജ് പാത്തിപ്പാറ -കോഴിക്കോട് (ശബ് കഥ സുജിന വടകര കോഴിക്കോട് ശാസ്ത്രീയനൃത്തം) എന്നിവര്‍ പാട്ടുകൂട്ടം മണിമുഴക്കം കലാഭവന്‍മണി പുരസ്‌കാരത്തിന് അര്‍ഹരായി. ഫലകവും, പ്രശസ്തിപത്രവും 10,001 രൂപയും അടങ്ങുന്നതാണ് മണിമുഴക്കം പുരസ്‌കാരം. കരകയാട്ട-കാവടിയാട്ട രംഗത്തെ സ്ത്രീ സാന്നിദ്ധ്യങ്ങളായ രമ്യത സബീഷ്, സൗമ്യത സജീഷ്നല്ലൂര്‍, ഷാനജ് ഉള്ളിയേരി ,സിത്താര ചെറുവണ്ണൂര്‍, റോയ് കാരാത്ര അനന്യ വിനീഷ് എന്നിവരെ അനുമോദനത്തിനായി തെരഞ്ഞെടുത്തു. സംഗീതജ്ഞനും പ്രമുഖ കലാസംഘാടകനുമായ വില്‍സണ്‍ സാമുവല്‍ ചെയര്‍മാനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗാനരചയിതാവുമായ കാനേഷ് പുനൂര്‍ കണ്‍വീനറുമായ അഞ്ചംഗസമിതിയാണ് പുരസ്‌ക്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

മാര്‍ച്ച് 6ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന മണിമുഴക്കം പരിപാടി മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എം.എല്‍.എ ഉദ്ഘാടനവും പുരസ്‌കാര വിതരണവും നടത്തും. കാവ്യസായാഹ്നം, ജീവസഹായവിതരണം, നാടന്‍പാട്ടുത്സവം എന്നിവയും അനുബന്ധമായി നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ വില്‍സണ്‍ സാമുവല്‍ കണ്‍വീനര്‍ കാനേഷ് പുനൂര്‍, പാട്ടുകൂട്ടം ഡയറക്ടര്‍ ഗിരീഷ് ആമ്പ്ര, ജൂറി അംഗം കോട്ടക്കല്‍ ഭാസ്‌ക്കരന്‍, മണിമുഴക്കം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ വിജു വി രാഘവ് എന്നിവര്‍ പങ്കെടുത്തു.

പാട്ടുകൂട്ടം കോഴിക്കോടിന്റെ 10-ാമത് മണിമുഴക്കം
കലാഭവന്‍മണി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

 

 

Share

Leave a Reply

Your email address will not be published. Required fields are marked *