പി.ടി.നിസാര്‍
രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും, കഴിഞ്ഞ ബജറ്റുകളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും, തുടര്‍ന്നും അധികാരത്തിലെത്തിയാല്‍ ഈ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ബജറ്റിനെ നഖശിഖാന്തം എതിര്‍ത്ത് പ്രതിപക്ഷ നേതാവും രംഗത്തെത്തിയിട്ടുണ്ട്.
കേരളീയ ഗ്രാമീണ ജീവിതങ്ങളെ അടിമുടി ബാധിക്കുന്നതും കേന്ദ്രത്തില്‍ ഡോ.മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന ഘട്ടത്തില്‍ നടപ്പിലാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി അട്ടിണ്ട് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ- റെയിലിനെ കേന്ദ്ര സര്‍ക്കാരും, പ്രതിപക്ഷവും അട്ടിമറിച്ചപ്പോള്‍, ബദല്‍ പദ്ധതി റാപ്പിഡ് റെയില്‍ നടപ്പിലാക്കുമെന്ന പ്രഖ്യാപനവും, പൊതു വിദ്യാഭ്യാസത്തിനും 1128 കോടി രൂപയും ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന പ്രഖ്യാപനവും, സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുന്നതാണ്.12-ാം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ പ്രഖ്യാപിച്ചതും, ആശാവര്‍ക്കര്‍മാരുടെ നേതനം വര്‍ദ്ധിപ്പിച്ചതും പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
അടിസ്ഥാന മേഖലയില്‍ ജീവിതം നയിക്കുന്നവരെ സംരക്ഷിക്കാനുള്ള വ്യഗ്രത ബജറ്റിലുണ്ടെന്ന് വ്യക്തമാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാനം വര്‍ദ്ധിച്ചത് ആശ്വാസകരമാണ്. നികുതി വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സത്വര നടപടികള്‍ അത്യന്താപേക്ഷിതമാണ്. തിരുവനന്തപുരത്ത് പുതിയ മെട്രോ, കൊച്ചി മെട്രോയുടെ വികസനം, കോഴിക്കോടടക്കമുള്ള മെട്രോ നഗരങ്ങള്‍ക്ക് പരിഗണന നല്‍കുമെന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. സംസ്ഥാനത്തിന്റെ ഭാവി മുന്നില്‍കണ്ട് കാലത്തിനനുസരിച്ച് കേരളത്തെ പരിവര്‍ത്തിപ്പിക്കാനാവുന്ന ബജറ്റാണിത്.
