പിഎംഒ സംസ്ഥാന കണ്‍വെന്‍ഷന്‍

പിഎംഒ സംസ്ഥാന കണ്‍വെന്‍ഷന്‍

കോഴിക്കോട്: പ്രവാസികളുടെയും മൈഗ്രന്റ് സമൂഹത്തിന്റെയും അവകാശസംരക്ഷണവും സാമൂഹിക-സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രോഗ്രസീവ് മൈഗ്രന്റ്‌സ് ഓര്‍ഗനൈസേഷന്‍ (പിഎംഒ)യുടെ സംസ്ഥാന കണ്‍വെന്‍ഷന്‍   സമ്മേളനം സിഎംപി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു. പിഎംഒ സംസ്ഥാന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ എന്‍.പി അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു.
പിഎംഒ ഗ്ലോബല്‍ പ്രവാസി രത്‌ന’ പുരസ്‌കാരം  സി.പി. ജോണ്‍ സമ്മാനിച്ചു.അക്‌നോവല്‍ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ പി.കെ.അബ്ദുള്ളക്കോയക്ക് വേണ്ടി ഡയറക്ടര്‍ സാലി പുരസ്‌കാരം സ്വീകരിച്ചു.

എംവിആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, ഗ്ലോബല്‍ കെഎംസിസി ജനറല്‍ സെക്രട്ടറി കെ.പി മുഹമ്മദ് കുട്ടി, ഇന്‍കാസ് ദുബായ് സ്ഥാപക പ്രസിഡണ്ട് മായന്‍ എന്‍ ആര്‍ എന്നിവര്‍ സംബന്ധിച്ചു.  പ്രവാസി മൈഗ്രന്റ് സമൂഹം നേരിടുന്ന സാമൂഹിക, സാമ്പത്തിക, നിയമപരമായ വെല്ലുവിളികളും  സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കേണ്ട ഇടപെടലുകളും ചര്‍ച്ചചെയ്തു . കെഎസ് വൈ എഫ് മീഡിയ കണ്‍വീനര്‍ ജിംബ്‌സ്ത് വി എബ്രാഹം, സിഎംപി കോഴിക്കോട് ജില്ലാ സെക്രട്ടറി ബാലഗംഗാധരന്‍, എംവിആര്‍ ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ അഷറഫ് മണക്കടവ് ആശംസകള്‍ നേര്‍ന്നു.

പിഎംഒ സംസ്ഥാന റ്റ് കമ്മിറ്റി സെക്രട്ടറി പി.കെ. അബ്ദുറഹിമാന്‍ കുട്ടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന ലീഡര്‍ഷിപ്പ് ടാക്കില്‍ സിഎംപി ജന. സെക്രട്ടറി സി.പി. ജോണ്‍, സിഎംപി സ്റ്റേറ്റ് സെക്രട്ടറി സി.എന്‍. വിജയകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. ‘വിഷന്‍ സര്‍ക്കിള്‍’ എന്ന പേരില്‍ തുറന്ന ചര്‍ച്ചയും നടന്നു. പിഎംഒ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. പിഎംഒ സംസ്ഥാന കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ നസീല്‍ ഇബ്രാഹിം സ്വാഗതവും സംസ്ഥാന കണ്‍വെന്‍ഷന്‍ ഫിനാന്‍ഷ്യല്‍ സെക്രട്ടറി. ടി.എം.എ ഹമീദ് നന്ദിയും പറഞ്ഞു.

 

 

പിഎംഒ സംസ്ഥാന കണ്‍വെന്‍ഷന്‍

Share

Leave a Reply

Your email address will not be published. Required fields are marked *