അജിത് പവാറിന്റെ ദാരുണ മരണം; അഗാധ ദുഃഖം രേഖപ്പെടുത്തി സഹോദരി സുപ്രിയ സുലെ

അജിത് പവാറിന്റെ ദാരുണ മരണം; അഗാധ ദുഃഖം രേഖപ്പെടുത്തി സഹോദരി സുപ്രിയ സുലെ

പുണെ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാറിന്റെ ദാരുണ മരണത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തി അദ്ദേഹത്തിന്റെ സഹോദരിയും എന്‍.സി.പി (എസ്.പി) നേതാവുമായ സുപ്രിയ സുലെ. അപകടം നടന്ന ബാരാമതിയിലേക്ക്് സുപ്രിയ സുലെയോടൊപ്പം എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേല്‍, പവാറിന്റെ ഭാര്യ സുനേത്ര, മകന്‍ പാര്‍ത്ഥ് എന്നിവര്‍ യാത്ര തിരിച്ചു.

മുംബൈയില്‍ നിന്ന് പവാര്‍ സഞ്ചരിച്ച വിമാനം ബുധനാഴ്ച രാവിലെ 8.45 നാണ് അപകടത്തില്‍ പെട്ടത്. അജിത് പവാറും(66) രണ്ട് അംഗ രക്ഷകരും, രണ്ട് പൈലറ്റുമാരും ഉള്‍പ്പെടെ 6 പേരുണ്ടായിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തില്‍ ഇടിച്ചിറങ്ങി ്അകടപ്പെടുകയായിരുന്നു.

ഫെബ്രുവരി 5-ന് നടക്കാനിരിക്കുന്ന ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന്റെ പ്രചാരണാര്‍ത്ഥമാണ് പവാര്‍ ബാരാമതിയിലേക്ക് തിരിച്ചത്. പതിറ്റാണ്ടുകളായി മഹാരാഷ്ട്രയിലെ സഹകരണ പ്രസ്ഥാനങ്ങളിലും ഗ്രാമീണ രാഷ്ട്രീയത്തിലും നിര്‍ണ്ണായക സ്വാധീനമുള്ള പവാര്‍ കുടുംബത്തിന്റെ കേന്ദ്രബിന്ദുക്കളിലൊരാളായിരുന്നു അദ്ദേഹം. മുതിര്‍ന്ന രാഷ്ട്രീയ നേതാവും എന്‍സിപി സ്ഥാപകനുമായ ശരദ് പവാറിന്റെ സഹോദര പുത്രനും ലോകസഭാംഗം സുപ്രിയ സുലെയുടെ പിതൃസഹോദര പുത്രനുമാണ് അജിത് പവാര്‍.

 

 

അജിത് പവാറിന്റെ ദാരുണ മരണം; അഗാധ ദുഃഖം
രേഖപ്പെടുത്തി സഹോദരി സുപ്രിയ സുലെ

 

Share

Leave a Reply

Your email address will not be published. Required fields are marked *