കോഴിക്കോട്: എരഞ്ഞിപ്പാലം ഹൗസിംങ് കോളനി ഓണേഴ്‌സ് അസോസിയേഷന്‍ (ഇഎച്ച്‌സി)ന്റെ ആഭിമുഖ്യത്തില്‍ 77-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ.പി.എസ്.എം മുസ്തഫ ദേശീയ പതാക ഉയര്‍ത്തി. കോര്‍പ്പറേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ നവ്യ ഹരിദാസ് റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. സെക്രട്ടറി എ.കെ.അനുരാജ് സ്വാഗതമാശംസിച്ചു. ജോഷി അഗസ്റ്റിന്‍, പത്മരാജ്.എ.ബി, ഡോ.എബിന്‍ മേരി , ചാക്കോ.കെ എന്നിവര്‍ നേതൃത്വം നല്‍കി. കോളനിയിലെ വിദ്യാര്‍ത്ഥികള്‍ വരച്ച റിപ്പബ്ലിക് ദിന ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും കുട്ടികളെ അനുമോദിക്കുകയും ചെയ്തു. പുതിയ താമസക്കാരെ സദസിന് പരിചയപ്പെടുത്തി. ഡോ.സന്ദേശ് നന്ദി പ്രകാശിപ്പിച്ചു.
